|    Jul 17 Tue, 2018 11:33 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇന്ത്യക്കെതിരേ പാക് സ്ഥാനപതി കാണിച്ചത് ഗസ പെണ്‍കുട്ടിയുടെ ചിത്രം

Published : 25th September 2017 | Posted By: fsq

 

ന്യൂയോര്‍ക്ക്: പാകിസ്താന്‍ ഭീകരതയുടെ കയറ്റുമതിക്കാരാണെന്ന ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ആരോപണത്തിനു മറുപടി നല്‍കുന്നതിനിടെ ഐക്യരാഷ്ട്രസഭയിലെ പാക് സ്ഥാനപതി മലീഹ ലോധി ഉയര്‍ത്തിക്കാട്ടിയത് തെറ്റായ ചിത്രം. കശ്മീരിലെ പെല്ലറ്റ് ആക്രമണം ഇന്ത്യന്‍ ഭീകരതയുടെ ഉദാഹരണമാണെന്നു പറഞ്ഞ മലീഹ ലോധി ഇതിനു തെളിവായി മുഖത്താകെ പരിക്കേറ്റ യുവതിയുടെ ചിത്രവും ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാല്‍, ഇതു പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ കശ്മീരിയുടേതായിരുന്നില്ല, മറിച്ച് ഗസയില്‍ പരിക്കേറ്റ പെണ്‍കുട്ടിയുടേതാതെന്നു മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.യുഎന്‍ പൊതുസഭയില്‍ സംസാരിക്കവെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം പാകിസ്താന്‍ ഭീകരതയുടെ കയറ്റുമതിക്കാരാണെന്ന് ആരോപിച്ചിരുന്നു.  ഇതിനു മറുപടി പറയുകയായിരുന്നുലോധി.  തെക്കേ ഏഷ്യയിലെ തീവ്രവാദത്തിന്റെ മാതാവാണ് ഇന്ത്യയെന്ന് ലോധി ആരോപിച്ചു. ഗാന്ധി ഘാതകരാണ് ഇന്ത്യ ഭരിക്കുന്നത്.  ക്രൂരനായ വേട്ടക്കാരന്റെ ഭാവമാണ് ഇന്ത്യയുടേതെന്നും യുഎന്‍ പൊതുസഭയില്‍  മലീഹ ലോധി പറഞ്ഞു. കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ല. ഇന്ത്യന്‍ നേതാക്കളുടെ കൈകളില്‍ മുസ്‌ലിംകളുടെ രക്തക്കറയുണ്ട്. ഇന്ത്യ- പാക്് സംഘര്‍ഷമുണ്ടാവരുതെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അനാവശ്യമായ പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കാന്‍  അന്താരാഷ്ട്രസമൂഹം ഇന്ത്യക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തണം.  പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരവാദം പ്രോല്‍സാഹിപ്പിക്കുന്നത് ഇന്ത്യയാണെന്നും ലോധി ആരോപിച്ചു. അതിര്‍ത്തിയില്‍ ഇന്ത്യ നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ അവസാനിപ്പിച്ചിച്ചേ തീരൂ. പാക്കിസ്ഥാനിലെ ഭീകരസംഘടനകളെ സ്‌പോണ്‍സര്‍ ചെയ്യുന്നതുപോലും ഇന്ത്യയാണ്.  ലോകത്തിലെ ഏറ്റവും വലിയ ഡെമോക്രസിയായ  ഇന്ത്യ തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ ഹിപ്പോക്രസിയെന്നും ലോധി പരിഹസിച്ചു.തെക്കേ ഏഷ്യയിലെ തീവ്രവാദത്തിന്റെ മാതാവാണ് ഇന്ത്യ. ഗാന്ധി ഘാതകരാണ് ഇന്ത്യയിലെ ഭരണകര്‍ത്താക്കളെന്നും പാക് പ്രതിനിധി മലീഹ ലോധി പറഞ്ഞു. ക്രൂരനായ ഒരു “വേട്ടക്കാരന്റെ’ ഭാവമാണ് ഇന്ത്യയുടേതെന്നു യുഎന്നിലെ പാകിസ്താന്‍ സ്ഥാനപതി മലീഹ ലോധി ആരോപിച്ചു. കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നും ഇന്ത്യന്‍ നേതാക്കളുടെ കൈകളില്‍ മുസ്‌ലിംകളുടെ രക്തക്കറയുണ്ടെന്നും പാകിസ്താന്‍ ആരോപിച്ചു. യുഎന്നിലെ ഇന്ത്യന്‍ ഫസ്റ്റ് സെക്രട്ടറി ഈനം ഗംഭീര്‍ പാകിസ്താന്‍ ടെററിസ്താനാണെന്ന് ആരോപിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss