|    Jun 24 Sun, 2018 6:41 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഇന്ത്യക്കെതിരേ പാക്് ബൗളര്‍മാര്‍ മേല്‍ക്കൈ നേടും അഫ്രീദി

Published : 5th May 2017 | Posted By: ev sports


കറാച്ചി: ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ പാക്കിസ്താന്റെ ബോളിങ് ലൈനപ്പ് മികച്ചതാണെന്ന് മുന്‍ പാക്ക് താരം ഷാഹിദ് അഫ്രീദി. അതുകൊണ്ടുതന്നെ മികച്ച ബാറ്റ്‌സ്മാനുമാരുമായി മല്‍സരത്തിനിറങ്ങാനിരിക്കുന്ന ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പാക്ക് ടീമിനാകും. തങ്ങളുടെ കഴിവ് വെളിപ്പെടുത്താനായി ഇന്ത്യക്കെതിരായ മല്‍സരത്തിനായി കാത്തിരിക്കുകയാണെന്നും അഫ്രിദി പറഞ്ഞു. ഐസിസി ടുര്‍മെന്റില്‍ ചാംപ്യന്‍സ് ട്രോഫിയില്‍ മാത്രമാണ് പാക്കിസ്ഥാന്‍ ഇന്ത്യക്കുമേല്‍ അധിപത്യം നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്ന്  കണക്കുകള്‍ സുചിപ്പിക്കുന്നതായും അഫ്രിദി പറഞ്ഞു. എന്നാല്‍ ഐസിസിയുമായുള്ള പ്രതിഫലം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ടൂര്‍ണമെന്റിനുള്ള ടീമിനെ പ്രഖ്യാപിക്കാന്‍ ബിസിസിഐ ഇതുവരെ  തയ്യാറായിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss