|    Jul 22 Sun, 2018 3:04 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്ത്യക്കെതിരായ ട്വന്റി പരമ്പരയില്‍ പാറ്റ് കുമ്മിന്‍സ് ഉണ്ടാവില്ല

Published : 23rd September 2017 | Posted By: fsq

 

സിഡ്‌നി: അടുത്ത മാസം ഇന്ത്യന്‍ ടീമിനെതിരായ ട്വന്റി 20 ക്രിക്കറ്റ് മല്‍സരത്തിനുള്ള ആസ്‌ത്രേലിയന്‍ ടീമില്‍ പേസര്‍ പാറ്റ് കുമ്മിന്‍സ് ഉണ്ടാവില്ല. ഇന്ത്യയില്‍ നടന്നു കൊണ്ടിരിക്കുന്ന അഞ്ച് ഏകദിന പരമ്പരകള്‍ക്കു ശേഷം പാറ്റ് കുമ്മിന്‍സ് നാട്ടിലേക്ക് മടങ്ങുമെന്ന് ക്രിക്കറ്റ് ആസ്‌ത്രേലിയ അറിയിച്ചു. ഈ വര്‍ഷാവസാനം നടക്കുന്ന ആഷസ് കപ്പ് ടൂര്‍ണമെന്റിന്റെ തയ്യാറെടുപ്പുകള്‍ക്കാണ് പാറ്റ് കുമ്മിന്‍സ് മടങ്ങുന്നത്. ഒക്ടബോര്‍ ഒന്നാം തിയ്യതി നാഗ്പൂരില്‍ നടക്കുന്ന അഞ്ചാം ഏകദിനത്തിനു ശേഷം താരം മടങ്ങും. ഒക്ടോബര്‍ ഏഴ് മുതല്‍ 13 വരെ നടക്കുന്ന ട്വന്റി പരമ്പരയില്‍ കുമ്മിന്‍സിന് പകരം ആരു പങ്കെടുക്കുമെന്ന് പിന്നീട് അറിയിക്കുമെന്നും ക്രിക്കറ്റ് ആസ്‌ത്രേലിയ അറിയിച്ചു. നാട്ടിലെത്തിയ ശേഷം ഷഫീല്‍ഡ് ഷീല്‍ഡില്‍ കുമ്മിന്‍സ് പങ്കെടുക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss