|    Nov 21 Tue, 2017 5:37 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര : മെന്‍ഡിസും സില്‍വയും ലങ്കന്‍ നിരയില്‍ നിന്ന് പുറത്ത്

Published : 7th November 2017 | Posted By: fsq

 

കൊളംബോ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് മല്‍സരങ്ങടങ്ങുന്ന പരമ്പരയില്‍ നിന്ന് കുശാല്‍ മെന്‍ഡിസിനെയും കൗശല്‍ സില്‍വയെയും നുവാന്‍ പ്രതീപിനെയും ഒഴിവാക്കി പകരം ഓള്‍ റൗണ്ടര്‍മാരായ ദാസുന്‍ ഷാണകയെയും ധനഞ്ജയ ഡി സില്‍വയെയും ടീമില്‍ ഉള്‍പ്പെടുത്തി. ദിനേഷ് ചണ്ഡിമല്‍ നായകനായുള്ള ലങ്കന്‍ നിരയില്‍ മുന്‍ നായകന്‍ ഏയ്ഞ്ചലോ മാത്യൂസ് മടങ്ങിയെത്തിയിട്ടുണ്ട്. ഈ വര്‍ഷം ശ്രീലങ്കയില്‍ നടന്ന മല്‍സരത്തില്‍ മുന്ന് ടെസ്റ്റുകളും അഞ്ച് ഏകദിന പരമ്പരയും ഏക ട്വന്റി20 യും ഇന്ത്യ നേടിയിരുന്നു. നവംബര്‍ 16 മുതല്‍ 20 വരെ ആദ്യ ടെസ്റ്റ്  കൊല്‍ക്കത്തയിലും 24 ന് നാഗ്പൂരില്‍ രണ്ടാം ടെസ്റ്റും ഡിസംബറില്‍ ഡല്‍ഹിയില്‍ വെച്ച്  അവസാന ടെസ്റ്റ് മല്‍സരവും നടക്കും.ടീം: ദിനേഷ് ചണ്ഡിമല്‍, ദിമുത് കരുണരത്‌ന, ധനഞ്ജയ് ഡി സില്‍വ, സദീര സമരവിക്രമ, ഏയ്ഞ്ചലോ മാത്യൂസ്, ലഹിരു തിരുമന, രങ്കണ ഹരാത്ത്, സുരങ്ക ലക്മാല്‍, ദില്‍റൂവന്‍ പേരേര, ലഹിരു ഗമേഗ, സക്ഷന്‍ സണ്ടകന്‍, വിശ്വ ഫെര്‍ണാണ്ടോ, ദസുണ്‍ ഷനക, നിരോഷന്‍ ഡിക്ക്‌വെല്ല, റോഷന്‍ സില്‍വ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക