|    Jan 17 Tue, 2017 4:52 pm
FLASH NEWS

ഇന്ത്യക്കെതിരായ അണ്വായുധഭീഷണി പാകിസ്താന്; യുഎസിന്റെ വിമര്‍ശനം

Published : 2nd October 2016 | Posted By: SMR

വാഷിങ്ടണ്‍: ഇന്ത്യക്കെതിരായ പാകിസ്താന്റെ അണ്വായുധഭീഷണി അംഗീകരിക്കാനാവില്ലെന്ന് യുഎസ് പ്രസ്താവനയില്‍ അറിയിച്ചു.
പേരു വെളിപ്പെടുത്താത്ത യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥനാണു പ്രസ്താവന പുറപ്പെടുവിച്ചത്. ഇന്ത്യക്കെതിരേ അണ്വായുധം പ്രയോഗിക്കുമെന്നു രണ്ടുതവണ പാകിസ്താന്‍ മുന്നറിയിപ്പു നല്‍കിയ സാഹചര്യത്തിലാണിത്. അതിനിടെ ഇന്ത്യക്കും പാകിസ്താനുമിടയിലുള്ള പ്രശ്‌നപരിഹാരത്തിനു മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അറിയിച്ചു.
ഉറി ആക്രമണത്തിലും അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിലും അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. പ്രശ്‌നം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും ഉടനടി നടപടികളെടുക്കണം. ഇന്ത്യ-പാക് സര്‍ക്കാരുകള്‍ ഇരുരാജ്യങ്ങള്‍ക്കും സ്വീകാര്യരായ ഉദ്യോഗസ്ഥരെ വച്ച് ചര്‍ച്ചയിലൂടെ പരിഹാരം കാണണം- മൂണ്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക