|    Jan 19 Thu, 2017 12:23 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഇന്ത്യക്കു വിജയത്തുടക്കം; സിംബാബ്‌വെയെ ഇന്ത്യ ഒമ്പത് വിക്കറ്റിനു തകര്‍ത്തു, രാഹുലിന് സെഞ്ച്വറി (100*)

Published : 12th June 2016 | Posted By: SMR

ഹരാരെ: തകര്‍പ്പന്‍ ജയത്തോടെ യുവ ഇന്ത്യ സിംബാബ്‌വെ പര്യടനത്തിനു തുടക്കമിട്ടു. ഇന്നലെ നടന്ന ആദ്യ ഏകദിനത്തില്‍ ഒമ്പതു വിക്കറ്റിന്റെ ഗംഭീര ജയമാണ് ടീം ആഘോഷിച്ചത്. അരങ്ങേറ്റക്കാരന്‍ ലേകേഷ് രാഹുലിന്റെ (100*) കന്നി സെഞ്ച്വറിയാണ് മല്‍സരത്തിന്റെ സവിശേഷത.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ സിംബാബ്‌വെ ഒരു പന്ത് ബാക്കിനില്‍ക്കെ 168 റ ണ്‍സിനു പുറത്തായി. എല്‍റ്റന്‍ ചിഗുംബുര (41) മാത്രമാണ് ആതിഥേയനിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. നാലു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയും രണ്ടു വിക്കറ്റ് വീതം നേടിയ ധവാല്‍ കുല്‍ക്കര്‍ണി, ബരീന്ദര്‍ സ്രാന്‍ എന്നിവരും ചേര്‍ന്ന് സിംബാബ്‌വെയെ വരിഞ്ഞുകെട്ടുകയായിരുന്നു.
മറുപടിയില്‍ മറുനാടന്‍ മലയാളി കരുണ്‍ നായര്‍ (7) തുടക്കത്തില്‍ പുറത്തായെങ്കിലും രാഹുലും അമ്പാട്ടി റായുഡും (62*) ചേര്‍ന്ന് 42.3 ഓവറില്‍ ഇന്ത്യയെ ജയത്തിലെത്തിച്ചു. അപരാജിതമായ രണ്ടാം വിക്കറ്റില്‍ രാഹുല്‍ -റായുഡു ജോടി 162 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 115 പന്തില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറും രാഹുലിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 41 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക