|    Aug 16 Thu, 2018 11:44 am
Home   >  Todays Paper  >  page 9  >  

ഇന്ത്യക്കു മേലുള്ള ഉപരോധം നീക്കി; ബില്ല് യുഎസ് സെനറ്റ് പാസാക്കി

Published : 3rd August 2018 | Posted By: kasim kzm

വാഷിങ്ടണ്‍: റഷ്യയുമായി വ്യാപാര ബന്ധത്തില്‍ ഏര്‍പ്പെട്ട ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കുമേല്‍ ചുമത്തിയ ഉപരോധം നീക്കിക്കൊണ്ടുള്ള ബില്ല് യുഎസ് സെനറ്റ് പാസാക്കി.
ഉപരോധം നീക്കിക്കൊണ്ടുള്ള നാഷനല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്റ്റ് (എന്‍ഡിഎഎ) 2019 ബില്ല് നേരത്തേ സെനറ്റ് പാസാക്കിയിരുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചതോടെ ബില്ലിന് അംഗീകാരമായി. 2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന ആരോപണത്തിലാണ് റഷ്യന്‍ കമ്പനികളുമായി വ്യാപാരബന്ധത്തിലേര്‍പ്പെടുന്ന രാജ്യങ്ങള്‍ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്ന ആക്റ്റ് 2017ല്‍ തയ്യാറാക്കിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss