|    Dec 17 Mon, 2018 7:55 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇന്ത്യക്കും പാകിസ്താനും സൗഹൃദമായിക്കൂടെ: മെഹ്ബൂബ മുഫ്തി

Published : 4th June 2018 | Posted By: kasim kzm

ശ്രീനഗര്‍: 70 വര്‍ഷത്തെ വിദ്വേഷം മറന്ന് ഇരു കൊറിയകള്‍ക്കും സൗഹൃദത്തിലാവാമെങ്കില്‍ ഇന്ത്യക്കും പാകിസ്താനും എന്തുകൊണ്ട് അതായിക്കൂടെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ശ്രീനഗറില്‍ ഒരു റാലിയില്‍ സംസാരിക്കവെ, സുഹൃത്തുക്കളെ മാറ്റാനാവും എന്നാല്‍, അയല്‍ക്കാരെ മാറ്റാനാവില്ലെന്ന മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ വാക്കുകളെ ഉദ്ധരിച്ചാണ് അവര്‍ ഈ പരാമര്‍ശം നടത്തിയത്.
നീണ്ടകാലം തര്‍ക്കം നിലനിന്ന ഇരു കൊറിയകളും സൗഹൃദത്തിലായി. എന്നാല്‍, ഇവിടെ തങ്ങളുടെ അതിര്‍ത്തികളില്‍ ഇപ്പോഴും ഷെല്ലാക്രമണം തുടരുകയാണ്. ഇരുഭാഗത്തും ആളുകള്‍ മരിച്ചുവീഴുന്നു. ഇരു രാജ്യങ്ങളും സൗഹാര്‍ദത്തിലാവാതെ മേഖലയിലെ സ്ഥിതി മെച്ചപ്പെടില്ലെന്നും അവര്‍ വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss