|    Jan 23 Mon, 2017 2:08 pm
FLASH NEWS

ഇന്ത്യക്കാര്‍ പശുവിനെ മാതാവായി കാണണം: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ദാസ്

Published : 21st August 2016 | Posted By: SMR

കൊല്‍ക്കത്ത: ഇന്ത്യ സ്വന്തം രാജ്യമാണെന്നു കരുതുന്നവര്‍ പശുവിനെ അമ്മയെപോലെ കണക്കാക്കണമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ദാസ്. എന്നാല്‍, ഗോ സംരക്ഷണത്തിന്റെ പേരില്‍ അക്രമം പാടില്ലെന്നും അദ്ദേഹം പറഞ്ഞു. പിടിഐക്കനുവദിച്ച അഭിമുഖ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഗോ സംരക്ഷണത്തെച്ചൊല്ലി ഈയ്യിടെ ഉണ്ടായ ആക്രമണങ്ങളില്‍ കാലിക്കടത്തുകാര്‍ക്കു പങ്കുണ്ടാവാം. ഗോ സംരക്ഷണ വിഷയത്തില്‍ സംഘപരിവാരം മുഴുവന്‍ ഒരേ പക്ഷത്താണ്. പശു നമ്മുടെ മാതാവാണ്. ഇന്ത്യയില്‍ ജീവിക്കുന്നവര്‍ ഇന്ത്യക്കാരാണ്. മാതാവെന്ന നിലയില്‍ അവര്‍ പശുവിനെ ശുശ്രൂഷിക്കും-മുഖ്യമന്ത്രി പറഞ്ഞു. ഗോ സംരക്ഷണത്തിന്റെ പേരില്‍ ദലിതുകളെ മര്‍ദ്ദിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഗോ രക്ഷകരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഗോ രക്ഷകരില്‍ 80 ശതമാനവും സാമൂഹിക വിരുദ്ധരാണെന്നാണ് അദ്ദേഹം പറഞ്ഞത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക