|    Jan 21 Sat, 2017 9:06 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഇന്ത്യക്കാരുടെ സ്‌നേഹം ജന്മനാട്ടില്‍ നിന്ന് പോലും ലഭിച്ചിട്ടില്ലെന്ന് അഫ്രീദി

Published : 14th March 2016 | Posted By: sdq

paki-people

കൊല്‍ക്കത്ത: ഇന്ത്യക്കാരുടെ സ്‌നേഹം ഞങ്ങള്‍ സ്വന്തം നാടായ പാകിസ്താനില്‍ നിന്ന് പോലും ലഭിച്ചിട്ടില്ലെന്ന് പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ ശാഹിദ് അഫ്രീദി പറഞ്ഞു. ട്വന്റി ക്രിക്കറ്റ് ലോകകപ്പിന് പാകിസ്താന്‍ ടീമിന് കൊല്‍ക്കത്തയില്‍ നല്‍കിയ സ്വീകരണത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു താരം.
ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കുമ്പോഴുള്ള ആസ്വാദനം മറ്റെവിടെയാവുമ്പോഴും ഞങ്ങള്‍ അനുഭവിച്ചിട്ടില്ല. കരിയറിന്റെ അവസാന ഘട്ടത്തിലാണ് ഞാനുള്ളത്. ഇന്ത്യയില്‍ നിന്ന് ലഭിച്ച സ്‌നേഹത്തെ കുറിച്ച് എല്ലായ്‌പ്പോഴും ഓര്‍ക്കും. പാകിസ്താനിലുള്ളത് പോലെ ഇവിടെയും ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ആളുകളുണ്ട്. എന്റെ ക്രിക്കറ്റ് കരിയറില്‍ ഇന്ത്യയില്‍ കളിച്ച അധിക മല്‍സരങ്ങളും ഞാന്‍ നന്നായി ആസ്വദിച്ചിരുന്നു. ശു ഐബ് മാലിക് വിവാഹം കഴിച്ചത് ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയെയാണ്. ഇന്ത്യയോടുള്ള ആദരവു കൊണ്ടായിരിക്കാം അത്-അഫ്രീദി വ്യക്തമാക്കി.
ഇന്ത്യയില്‍ ഒരുതരത്തിലുമുള്ള സുരക്ഷാ ഭീഷണിയില്ലെന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു. നേരത്തെ സുരക്ഷ സംബന്ധിച്ച ആശങ്കകളെ തുടര്‍ന്ന് ഇന്ത്യയിലേക്ക് വരുന്നതിന് പാകിസ്താന്‍ ഭരണകൂടം അനുമതി നല്‍കിയിരുന്നില്ല. പിന്നീട് ഇന്ത്യ സുരക്ഷ സംബന്ധിച്ച ഉറപ്പ് നല്‍കുകയും പാക് സംഘം ഇന്ത്യ സന്ദര്‍ശിച്ചതിനും ശേഷമാണ് ടീം കൊല്‍ക്കത്തയിലെത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 282 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക