|    Jul 18 Wed, 2018 8:11 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഇന്ത്യക്കാരുടെ മോചനം : സുഷമ സ്വരാജിന് കത്തയച്ചു

Published : 29th September 2017 | Posted By: fsq

 

തിരുവനന്തപുരം: യുഎഇയിലെ മറ്റ് എമിറേറ്റുകളിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ മോചനം സാധ്യമാക്കാന്‍ വിദേശമന്ത്രാലയം ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് കത്തയച്ചു. ഷാര്‍ജ ഭരണാധികാരി ഡോ. ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കഴിഞ്ഞ ദിവസം കേരളം സന്ദര്‍ശിച്ചപ്പോള്‍ ഷാര്‍ജ ജയിലില്‍ കഴിയുന്ന 149 ഇന്ത്യക്കാരെ മോചിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് യുഎഇയിലെ മറ്റ് എമിറേറ്റുകളുമായി കേന്ദ്രസര്‍ക്കാര്‍ ബന്ധപ്പെടുകയാണെങ്കില്‍ ഒരുപാട് ഇന്ത്യക്കാര്‍ക്ക് മോചനം ലഭിച്ചേക്കും. യുഎഇയിലെയും മറ്റു ഗള്‍ഫ് രാജ്യങ്ങളിലെയും നയതന്ത്ര കാര്യാലയങ്ങള്‍ക്കും ഇക്കാര്യത്തില്‍ ആവശ്യമായ നിര്‍ദേശം നല്‍കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss