|    Mar 27 Mon, 2017 12:34 pm
FLASH NEWS

ഇന്ത്യക്കാരന്‍ നമ്പര്‍പ്ലേറ്റ് സ്വന്തമാക്കിയത് 60 കോടിക്ക്

Published : 10th October 2016 | Posted By: SMR

ദുബയ്: ദുബയിലെ ഇന്ത്യന്‍ വ്യാപാരിയായ ബല്‍വീന്ദര്‍ സാഹ്‌നി 10 കോടി രൂപയ്ക്ക് താഴെ വിലവരുന്ന തന്റെ റോള്‍സ് റോയ്‌സ് കാറിന്റെ ഇഷ്ടനമ്പറിനായി ചെലവിട്ടത് 60 കോടി. കഴിഞ്ഞ ദിവസം ജെഡബ്ല്യു മാരിയറ്റ് മാര്‍ക്വിസ് ഹോട്ടലില്‍ ആര്‍ടിഎ സംഘടിപ്പിച്ച ഫാന്‍സി നമ്പര്‍ പ്ലേറ്റുകളുടെ ലേലത്തിലാണ് ഇത്രയും തുക നല്‍കി ഡി-5 എന്ന ഫാന്‍സി നമ്പര്‍ സാഹ്‌നി സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം 2.5 കോടി ദിര്‍ഹം ചെലവഴിച്ച് മറ്റൊരു ദുബയ് നമ്പറും ഇയാള്‍ തരപ്പെടുത്തിയിരുന്നു.
2008ല്‍ അറബ് വ്യാപാരി 5.22 കോടി ദിര്‍ഹം വിനിയോഗിച്ചു കൈക്കലാക്കിയ ഡി-1 നമ്പറാണ് നിലവില്‍ റെക്കോഡിലുള്ളത്. രണ്ടു കോടി ദിര്‍ഹത്തിലാണ് സാഹ്‌നി സ്വന്തമാക്കിയ ഡി-5 നമ്പര്‍ പ്ലേറ്റിന്റെ ലേലം ആരംഭിച്ചത്. വിശേഷപ്പെട്ട 80 നമ്പറുകള്‍ വില്‍പനയ്ക്ക് വച്ചിരുന്നു. ഇവയില്‍ ഏറെ വിശേഷപ്പെട്ട നമ്പറായി പരിഗണിക്കപ്പെട്ട നമ്പറാണ് ഡി-5.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക