|    Jun 20 Wed, 2018 8:21 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇന്ത്യക്കാരന്റെ വധം: ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രിയെ മോദി ആശങ്കയറിയിച്ചു

Published : 31st October 2016 | Posted By: SMR

ന്യൂഡല്‍ഹി: ആസ്‌ത്രേലിയയിലെ ബ്രിസ്ബാനില്‍ ഇന്ത്യന്‍ വംശജനായ ബസ് ഡ്രൈവര്‍ കൊല്ലപ്പെട്ടതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി മാല്‍കോം ടേണ്‍ബുള്ളിനെ ദീപാവലി ആശംസ അറിയിക്കാന്‍ ടെലിഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മോദി ആശങ്ക അറിയിച്ചെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. മന്‍വീത് അലിഷറാണ് കൊല്ലപ്പെട്ടിരുന്നത്. പഞ്ചാബി സമൂഹത്തിലെ അറിയപ്പെടുന്ന ഗായകന്‍ കൂടിയായിരുന്നു അലിഷര്‍. വെള്ളിയാഴ്ച ബ്രിസ്ബാന്‍ സിറ്റി കൗണ്‍സില്‍ ബസ് ഓടിക്കവേ, ഒരാള്‍ ഇദ്ദേഹത്തിന്റെ ദേഹത്ത് കത്തുന്ന ദ്രാവകം എറിയുകയായിരുന്നു. അലിഷര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ബസ്സില്‍ നിരവധി യാത്രക്കാരുണ്ടായിരുന്നിട്ടും ഘാതകന്‍ പിന്‍വാതിലിലൂടെ രക്ഷപ്പെട്ടു. കൊലപാതകത്തില്‍ ടേണ്‍ബുള്‍ നടുക്കം പ്രകടിപ്പിച്ചു. സംഭവം അന്വേഷിച്ചുവരുകയാണന്ന് അദ്ദേഹം മോദിയെ അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് 48കാരനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss