|    Aug 18 Sat, 2018 11:25 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഇന്ത്യക്കാരന്റെ മൃതദേഹം പുറത്തെടുത്തത് 7 മണിക്കൂര്‍ കഠിന പരിശ്രമത്തില്‍

Published : 25th March 2018 | Posted By: ke

ഷാര്‍ജ: നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ക്രെയിന്‍ തകര്‍ന്ന് കോണ്‍ക്രീറ്റിനടിയില്‍ പെട്ട ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തിയത് പോലീസും റസ്‌ക്യൂ വിഭാഗവും നടത്തിയ 7 മണിക്കൂര്‍ കഠിന പരിശ്രമത്തെ തുടര്‍ന്ന്. അല്‍ നഹ്ദയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടടത്തില്‍ കോണ്‍ക്രീറ്റ് നടത്തുമ്പോഴാണ് ഇന്ത്യക്കാരന്‍ അതിനിടയില്‍ പെട്ടത്. കോണ്‍ക്രീറ്റ് മുറിക്കുന്ന പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് റസ്‌ക്യൂ വിഭാഗം പ്രവര്‍ത്തിച്ചിരുന്നത്. അപകടത്തില്‍ പരിക്കേറ്റ 23 കാരനായ പാക്കിസ്ഥാനിയെ ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss