|    Dec 17 Sun, 2017 11:50 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇന്തോ-ചൈന സംഘര്‍ഷം: സര്‍വകക്ഷി യോഗം ചേര്‍ന്നു

Published : 15th July 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ഇന്തോ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം, കശ്മീര്‍ സാഹചര്യം എന്നിവ പ്രതിപക്ഷ പാര്‍ട്ടികളെ സര്‍ക്കാര്‍ അറിയിച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. യോഗത്തില്‍ കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പങ്കെടുത്തു.കോണ്‍ഗ്രസ്, ഇടതുപക്ഷ കക്ഷി നേതാക്കള്‍, സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കശ്മീര്‍ വിഷയത്തിലും ചൈനയുമായുള്ള സംഘര്‍ഷത്തിലും ഇരുവര്‍ക്കും സ്വീകാര്യമായ തീരുമാനത്തിലേക്കെത്തണമെന്നും അതിനായി ശ്രമിക്കണമെന്നും ഗുലാംനബി ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സീതാറാം യെച്ചൂരി, മുലായംസിങ് യാദവ്, രാംവിലാസ് പാസ്വാന്‍, , ശരത് യാദവ്, കെ സി ത്യാഗി തുടങ്ങിയ നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഡോക്‌ലാ മേഖലയില്‍ തല്‍സ്ഥിതി ചൈന മാറ്റാന്‍ ശ്രമിക്കുന്നതില്‍ യോഗം ആശങ്ക പ്രകടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss