|    May 23 Tue, 2017 6:53 am
FLASH NEWS

ഇന്തോപാക് സുരക്ഷാ ഉപദേഷ്ടാക്കള്‍ ചര്‍ച്ച നടത്തി

Published : 3rd October 2016 | Posted By: Navas Ali kn

ഇന്ത്യക്കും പാക്കിസ്താനും ഇടയില്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥ ഒഴിവാക്കാനുള്ള നീക്കവുമായി ഇന്തോ-പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ഫോണിലൂടെ സംസാരിച്ചു. ഇതുസംബന്ധിച്ച് ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായി ധാരണയിലെത്തിയതായി പാക് പ്രധാനമന്ത്രിയുടെ ഉപദേശകന്‍ സര്‍താജ് അസീസ് വെളിപ്പെടുത്തി. അജിത് ദോവല്‍ പാക് സുരക്ഷാ ഉപദേഷ്ടാവ് നാസര്‍ ജന്‍ജുവയുമായാണ് കൂടിക്കാഴ്ച നടത്തിയത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണം ഇതുവരെ പാകിസ്താന്‍ അംഗീകരിച്ചിട്ടില്ല. അതേസമയം, അതിര്‍ത്തിയിലെ തീവ്രവാദ കേന്ദ്രങ്ങള്‍ക്കു നേരെ മിന്നലാക്രമണം നടത്താന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ അലക്‌സാന്‍ഡര്‍ എം കദാകിന്‍ പറഞ്ഞു. ഭീകരപ്രവര്‍ത്തനത്തിനെതിരേ പോരാടാന്‍ റഷ്യ ഇന്ത്യയെ സഹായിക്കും. അതിര്‍ത്തികടന്നു സാധാരണക്കാര്‍ക്കും സൈനികകേന്ദ്രങ്ങള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങള്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ്. അതിനാല്‍ അത്തരം തിരിച്ചടികളെ റഷ്യ പിന്തുണയ്ക്കുന്നതായും കദാകിന്‍ കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day