|    May 25 Fri, 2018 8:21 pm
FLASH NEWS
Home   >  News now   >  

ഇന്തോനേസ്യന്‍ സൂപ്പര്‍ സീരീസ്: പ്രണോയിയും ശ്രീകാന്തും സെമിയില്‍

Published : 16th June 2017 | Posted By: ev sports

ന്യൂഡല്‍ഹി: ഇന്ത്യോനേസ്യന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ മലയാളി താരം എച്ച് എസ് പ്രണോയ് സെമിയില്‍ കടന്നു.ഇന്ത്യയുടെ മറ്റൊരു താരമായ കിഡുംബി ശ്രീകാന്തും സെമിയില്‍ പ്രവേശിച്ചു. ചൈനയുടെ എട്ടാം സീഡ്  താരം ചെന്‍ ലോങിനെ പരാജയപ്പെടുത്തിയാണ്  25 ാം റാങ്കുകാരനായ പ്രണോയുടെ സെമി പ്രവേശനം.ക്വാര്‍ട്ടറില്‍ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം ലീ ചോങിനെ പ്രണോയ് പരാജയപ്പെടുത്തിയിരുന്നു. ഒരു മണിക്കൂര്‍ 15 മിനുറ്റ് മാത്രമാണ് ചെന്‍ ലോങുമായുള്ള മല്‍സരം നീണ്ടു നിന്നത്. സ്‌കോര്‍ 21-18, 16-21, 21-19.
ചൈനീസ് തായ്്‌പെയ് താരം സു വെയി വാങ്ങിനെ 21-15, 21-14 എന്ന  സ്‌കോറിനാണ് ശ്രീകാന്ത് കീഴടക്കിയത്. മല്‍സരം 37 മിനുറ്റില്‍ അവസാനിച്ചു.സെമിയില്‍ പ്രണോയ് കൊറിയുടെ രണ്ടാം സീഡ്  താരം സോന്‍ വാന്‍ ഹോയെയും പ്രണോയ്് ജപ്പനിസ് ഇംഗ്ലണ്ട് താരങ്ങള്‍ തമ്മിലുള്ള മല്‍സര വിജയിയേയും നേരിടും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss