|    Aug 20 Mon, 2018 1:05 pm
FLASH NEWS
Home   >  News now   >  

ഇന്തോനീസ്യ ഭൂകമ്പം: മരണസംഖ്യ 91 കവിഞ്ഞു, ആയിരങ്ങള്‍ ഭവനരഹിതരായി

Published : 6th August 2018 | Posted By: G.A.G

ജക്കാര്‍ത്ത: ഇന്തോനീസ്യയില്‍ ഇന്നലെയുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ 82 ആയി. 91 പേര്‍ മരിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകള്‍.നിരവധി പേര്‍ക്ക് പരിക്കുണ്ട്. ഭൂകമ്പമുണ്ടായ പ്രദേശത്തുനിന്ന് ആളുകളെ അധികൃതര്‍ ഒഴിപ്പിച്ചു. ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരായി എന്നാണ് റിപോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഒരാഴ്ച മുമ്പ് ഭൂകമ്പത്തില്‍ 17 പേര്‍ മരിച്ചതിന് പിന്നാലെയെത്തിയ ഭൂചലനത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു.
ജനങ്ങളോട് ഉയരമുള്ള സ്ഥലത്തേക്ക് മാറാനും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ഇന്തോനീസ്യന്‍ ഭൗമപഠനകേന്ദ്രം ആവശ്യപ്പെട്ടത്. ഇന്തോനീസ്യന്‍ ദ്വീപായ ലൊമ്പോക്കിലാണ് റിക്ടര്‍ സ്‌കെയിലില്‍ ഏഴ് രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൗമോപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ താഴെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
ലോകത്ത് പ്രകൃതിദുരന്തങ്ങള്‍ക്ക് ഏറ്റവും സാധ്യത കൂടുതലുള്ള രാജ്യമാണ് ഇന്തോനീസ്യ. പസഫിക് റിങ് ഓഫ് ഫയര്‍ എന്ന മേഖലയിലാണ് ഇന്തോനീസ്യ സ്ഥിതി ചെയ്യുന്നത്. നിരവധി സജീവ അഗ്‌നിപര്‍വതങ്ങളുള്ള മേഖലയാണിത്. 2004ല്‍ സുമാത്ര ദ്വീപിലുണ്ടായ ഭൂചലനത്തിന് പിന്നാലെയുണ്ടായ സുനാമിയില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നായി 2,20,000 ആളുകള്‍ മരിച്ചിരുന്നു. കിഴക്കന്‍ ഇന്തോനീസ്യയില്‍ ഒരാഴ്ച മുമ്പ് 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss