|    Mar 23 Thu, 2017 3:52 am
FLASH NEWS

ഇന്തോനീസ്യയില്‍ സുരക്ഷാമേധാവിയെ മാറ്റി

Published : 28th July 2016 | Posted By: SMR

ജക്കാര്‍ത്ത: ഇന്തോനീസ്യയിലെ മുന്‍ സൈനിക മേധാവി വിരാന്‍തോയെ സുരക്ഷാവിഭാഗം മേധാവിയായി പ്രസിഡന്റ് ജോക്കോ വിദോദോ നിയമിച്ചു. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിസഭാ അഴിച്ചു പണിയെന്നാണ് പ്രസിഡന്റ് പറയുന്നതെങ്കിലും ആരോപണങ്ങള്‍ നേരിടുന്ന വിരാന്‍തോയെ നിയമിച്ചതിനെതിരേ വിമര്‍ശനങ്ങളുയരുകയാണ്.
കിഴക്കന്‍ തിമോറിന്റെ വിമോചനയുദ്ധകാലത്ത് മേഖലയില്‍ കടുത്ത പീഡനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പേരില്‍ ജനറല്‍ വിരാന്‍തോയ്‌ക്കെതിരേ ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 1999ല്‍ വിമോചന യുദ്ധകാലത്ത് ഇന്തോനീസ്യന്‍ സൈന്യത്തിന്റെ ചുമതലയുണ്ടായിരുന്നത് അദ്ദേഹത്തിനായിരുന്നു. ശക്തമായ അടിച്ചമര്‍ത്തലുകള്‍ നടന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ഒരു ലക്ഷത്തോളം ആളുകളാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. 24 വര്‍ഷത്തെ അധിനിവേശകാലത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടത്തിയവരെ സംബന്ധിച്ച യുഎന്‍ രക്ഷാസമിതിയുടെ പട്ടികയില്‍ പ്രധാനിയാണ് വിരാന്‍തോ. തെളിവുകളുണ്ടായിട്ടും ആരോപണങ്ങള്‍ വിരാന്‍തോ നിഷേധിക്കുകയാണ്. ഇതുവരെ നടപടികളൊന്നും നേരിട്ടിട്ടില്ല.
വിദേശകാര്യം, ആഭ്യന്തരം, പ്രതിരോധം എന്നീ വകുപ്പുകളായിരിക്കും വിരാന്‍തോ കൈകാര്യം ചെയ്യുക. മന്ത്രിസഭാ അഴിച്ചുപണി മനുഷ്യാവകാശ സംരക്ഷണത്തില്‍നിന്നു പുറകോട്ടുള്ള കാല്‍വയ്പാണെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടി.

(Visited 34 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക