|    Sep 26 Tue, 2017 11:52 pm
Home   >  Todays Paper  >  page 9  >  

ഇന്തോനീസ്യയില്‍ പുരോഹിതനു നേരെ ആക്രമണം

Published : 29th August 2016 | Posted By: SMR

ജക്കാര്‍ത്ത: ഇന്തോനീസ്യയില്‍ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ ആക്രമണത്തില്‍ പുരോഹിതനു പരിക്കേറ്റു. അക്രമി പുരോഹിതനെ കത്തികൊണ്ട് കുത്തുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. സുമാത്രന്‍ നഗരമായ മെദാനിലെ പള്ളിയിലെ പുരോഹിതന്‍ ആല്‍ബര്‍ട്ട് പാണ്ടിയങ്കനാണു പരിക്കേറ്റത്. കുര്‍ബാനയ്ക്കിടെ ഒരു യുവാവ് പുരോഹിതനു സമീപമെത്തുകയും കത്തിയെടുത്ത് കുത്തുകയുമായിരുന്നു. കുത്തേറ്റതിനെത്തുടര്‍ന്ന് പുരോഹിതന്റെ ഇടതുകൈക്ക് പരിക്കേറ്റു. ആക്രമണം നടത്തിയ യുവാവിന്റെ പക്കല്‍നിന്ന് നാടന്‍ ബോംബുകള്‍ കണ്ടെത്തിയതായും പോലിസ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക