|    Jul 28 Fri, 2017 6:32 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇന്തോനീസ്യയില്‍ കനത്ത മഴ; 20 മരണം

Published : 23rd September 2016 | Posted By: SMR

ജക്കാര്‍ത്ത: ഇന്തോനീസ്യന്‍ ദ്വീപുകളിലൊന്നായ ജാവയിലുണ്ടായ കനത്ത മഴയില്‍ മേഖലയില്‍ കനത്ത നാശനഷ്ടം. 13 മണിക്കൂറിലധികം നീണ്ടുനിന്ന മഴയില്‍ 20 ഓളം പേര്‍ക്കു ജീവഹാനി സംഭവിച്ചതായി റിപോര്‍ട്ടുകള്‍ പറയുന്നു. അന്താരാഷ്ട്ര സമയപ്രകാരം കഴിഞ്ഞദിവസം രാവിലെ ഒമ്പതോടെയാണു ജാവയെ ദുരിതത്തിലാക്കിയ മഴ ആരംഭിച്ചത്. കനത്ത മഴമൂലം സിമാവുക്ക് നദി കരകവിഞ്ഞതോടെ ജാവയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കനത്ത മഴ സാരമായി ബാധിച്ച ഗാറൂട്ടില്‍ നിരവധി വീടുകള്‍ക്കു നാശനഷ്ടങ്ങള്‍ സംഭവിച്ചു.
നഗരത്തില്‍ രൂപംകൊണ്ട വെള്ളക്കെട്ടില്‍ നിരവധി വാഹനങ്ങളാണു കുടുങ്ങിക്കിടക്കുന്നത്. നഗരത്തിലെ ആശുപത്രികളിലടക്കം വെള്ളക്കെട്ടുമൂലം ചെളിനിറഞ്ഞ അവസ്ഥയിലാണ്. സ്വാഭാവിക സാഹചര്യത്തില്‍ ഇന്തോനീസ്യയില്‍ സപ്തംബര്‍ വരണ്ട കാലാവസ്ഥയാണ്. പസഫിക്ക് സമുദ്രത്തില്‍ രൂപംകൊണ്ട എല്‍നിനോയാണ് ഇപ്പോഴത്തെ അപ്രതീക്ഷിത മഴയ്ക്കു കാരണമായി വിലയിരുത്തുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക