|    Dec 18 Tue, 2018 2:00 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇന്തോനീസ്യന്‍ വിമാനാപകടം; വിമാനം യാത്രായോഗ്യമായിരുന്നില്ല : റിപോര്‍ട്ട്

Published : 29th November 2018 | Posted By: kasim kzm

ജക്കാര്‍ത്ത: ഇന്തോനീസ്യന്‍ കടലില്‍ തകര്‍ന്നുവീണ് 189 പേരുടെ ദാരുണ മരണത്തിനിടയാക്കിയ ലയണ്‍ എയര്‍ ഏഷ്യയുടെ വിമാനം ബോയിങ് 737 മാക്‌സ് യാത്രായോഗ്യമല്ലാത്തതായിരുന്നുവെന്ന് റിപോര്‍ട്ട്. ഇന്തോനീസ്യന്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി കമ്മിറ്റിയാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.
പ്രാഥമികമായി സമര്‍പ്പിച്ച റിപോര്‍ട്ടില്‍ അപകടത്തിന്റെ കാരണം വ്യക്തമാക്കുന്നില്ല. എന്നാല്‍, വിമാനം യാത്രായോഗ്യമായിരുന്നില്ലെന്നാണു സമിതിയുടെ കണ്ടെത്തല്‍.
വിമാനത്തിന്റെ സെന്‍സറുകളില്‍ പലതും പ്രവര്‍ത്തനരഹിതമായിരുന്നു. സെന്‍സര്‍ പ്രവര്‍ത്തനരഹിതമായെന്നു കണ്ടെത്തിയതോടെ വിമാനം യാത്രയ്ക്ക് ഉപയോഗിക്കുന്നതിന് പകരം നിലത്തിറക്കലായിരുന്നു വേണ്ടിയിരുന്നതെന്നാണ് കമ്മിറ്റി കണ്ടെത്തിയത്. എന്നാല്‍ ഇത് അവഗണിച്ചതാണ് അപകടകാരണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss