|    Nov 19 Mon, 2018 2:17 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇന്തോനീസ്യന്‍ വിമാനാപകടം: ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

Published : 2nd November 2018 | Posted By: kasim kzm

ജക്കാര്‍ത്ത: 189 യാത്രക്കാരുമായി കടലില്‍ തകര്‍ന്നുവീണ ഇന്തോനീസ്യയുടെ ലയണ്‍ എയര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. കഴിഞ്ഞദിവസം ബ്ലാക്ക് ബോക്‌സിന്റേതെന്നു കരുതപ്പെടുന്ന സിഗ്നല്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ അത്് കണ്ടെത്തിയത്.
ചളി അടിഞ്ഞുകിടക്കുന്നതിനാല്‍ കഴിഞ്ഞദിവസം ബ്ലാക്ക് ബോക്‌സിനടുത്തെ—ത്താന്‍ മുങ്ങല്‍ വിദഗ്ധര്‍ക്കു സാധിച്ചിരുന്നില്ല. ഇന്നു വീണ്ടും തിരച്ചില്‍ നടത്തി ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്.
നിര്‍ണായക തെളിവ് ലഭിച്ചതിനാല്‍ തിരച്ചില്‍ തുടരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതിനാല്‍ തിരച്ചില്‍ അവസാനിപ്പിക്കാനാണു സാധ്യതയെന്നു രക്ഷാദൗത്യത്തിന്റെ ചുമതലയുള്ള യുസഫ് ലത്തീഫ് അറിയിച്ചു.
മൂന്നുദിവസം മുമ്പാണ് ഇന്തോനീസ്യന്‍ വിമാനം കടലില്‍ തകര്‍ന്നുവീണത്. ജക്കാര്‍ത്തയില്‍ നിന്നു പന്‍ഗല്‍ പിനാങിലേക്ക് പുറപ്പെട്ട വിമാനമാണ് വഴി മധ്യേ കടലില്‍ പതിച്ചത്. പറന്നുയര്‍ന്ന് 13 മിനിറ്റുകള്‍ക്കു ശേഷം എയര്‍ ട്രാഫിക് കണ്‍ട്രോളുമായി വിമാനത്തിന്റെ ബന്ധം നഷ്ടപ്പെട്ടുവെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss