|    Aug 20 Sun, 2017 7:48 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്തോനീസ്യന്‍ ഓപണ്‍ : സിന്ധുവും സെയ്‌നയും പുറത്ത്

Published : 16th June 2017 | Posted By: fsq

 

ജക്കാര്‍ത്ത: ഇന്തോനീസ്യന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ഓപണില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തിരിച്ചടി. കിരീട പ്രതീക്ഷയായിരുന്നു സെയ്‌ന നെഹ്‌വാളും പി വി സിന്ധുവും പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. അതേസമയം, പുരുഷ വിഭാഗത്തില്‍ പ്രണോയ് കുമാറും കെ ശ്രീകാന്തും ക്വാര്‍ട്ടര്‍ ബെര്‍ത്തില്‍ കടന്നു. തായ്‌ലന്‍ഡിന്റെ നിച്ചാവോന്‍ ജിന്‍ഡാപോളിനോടാണ് സെയ്‌ന തോല്‍വി നേരിട്ടത്. സ്‌കോര്‍: 15-21, 21-6, 16-21. ആദ്യ സെറ്റ് നേടിയ സിന്ധുവിനെ തുടര്‍ സെറ്റുകള്‍ പിടിച്ചെടുത്ത സിങ്കപ്പൂരിന്റെ ബെയ്‌വന്‍ സാങ് ആണ് തോല്‍പിച്ചത്. സ്‌കോര്‍: 15-21, 21-12, 21-18. മലേസ്യയുടെ ചോങ് വീ ലീയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പ്രണോയ് അടിയറവ് പറയിക്കുകയായിരുന്നു. സ്‌കോര്‍: 21-10, 21-18. ലോക മൂന്നാം നമ്പര്‍ താരത്തെ 21-15, 20-22, 21-16 എന്ന സ്‌കോറില്‍ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് ക്വാര്‍ട്ടറിലെത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക