|    Jun 29 Thu, 2017 12:45 am
FLASH NEWS
Home   >  News now   >  

ഇന്തോനീസ്യന്‍ ഓപണ്‍ ബാഡ്മിന്റണ്‍ കിരീടം ശ്രീകാന്തിന്

Published : 18th June 2017 | Posted By: ev sports

ജക്കാര്‍ത്ത: ഇന്തോനീസ്യന്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ കെ ശ്രീകാന്തിന്.  പുരുഷ സിംഗിള്‍സ് ഫൈനലില്‍ ജപ്പാന്റെ സക്കായി കസുമായസെ മുട്ടുകുത്തിച്ചാണ് ശ്രീകാന്ത് കിരീടത്തില്‍ മുത്തമിട്ടത്. 37 മിനിറ്റ് മാത്രം നീണ്ടു നിന്ന മല്‍സരത്തില്‍ 21-11, 21-19 എന്ന ഏക പക്ഷീയ സ്‌കോറിനാണ് ശ്രീകാന്ത് വിജയം പിടിച്ചടക്കിയത്. മലയാളി താരം എച്ച് എസ് പ്രണോയെ സെമിയില്‍ തോല്‍പ്പിച്ചാണ്  47ാം റാങ്കുകാരനായ സക്കായി ഫൈനലിലെത്തിയത്. സൂപ്പര്‍ സീരീസ് കിരീടം നേടിയിട്ടുള്ള ഏക ഇന്ത്യന്‍ പുരുഷ താരമാണ് ശ്രീകാന്ത്.  ശ്രീകാന്തിന്റെ കരിയറിലെ രണ്ടാം സൂപ്പര്‍ സീരീസ് കിരീടം കൂടിയാണിത്.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക