|    May 28 Sun, 2017 10:17 pm
FLASH NEWS

ഇന്തൊനേഷ്യയില്‍ ഭൂചലനം: സുനാമി മുന്നറിയിപ്പ്

Published : 2nd March 2016 | Posted By: swapna en

earthquake

ജക്കാര്‍ത്ത: ഇന്തൊനേഷ്യയുടെ തീരപ്രദേശങ്ങളില്‍ ഇന്നുണ്ടായ  ഭൂചലനത്തെ തുടര്‍ന്ന് രാജ്യം സുനാമി മുന്നറിയിപ്പു പുറപ്പെടുവിച്ചു. ഭൂകമ്പമാപിനിയില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം പദാങ്ങില്‍ നിന്നും 808 കിലോമീറ്റര്‍ അകലെയാണെന്ന് യുഎസ് ജോഗ്രഫിക്കല്‍ സര്‍വ്വേ സംഘം കണ്ടെത്തിയിട്ടുണ്ട്. 15 സെക്കന്റോളമാണ് ഭൂചലനം നീണ്ടു നിന്നത്. ഭൂചലനത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ലെന്ന് ഇന്തൊനേഷ്യന്‍ ദേശീയ കാലാവസ്ഥാ പഠന കേന്ദ്രം അറിയിച്ചു. ഭൂചലനത്തെ തുടര്‍ന്ന് പടിഞ്ഞാറന്‍ സുമാത്ര, വടക്കന്‍ സുമാത്ര പ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചതായും ദേശീയ കാലാവസ്ഥാ പഠന കേന്ദ്രം വ്യക്തമാക്കി. 8.2 തീവ്രത രേഖപ്പെടുത്തിയ ശേഷം 7.9 ലേക്ക് ഭൂചലനത്തിന്റെ തീവ്രത കുറയുകയായിരുന്നു.  2004 ല്‍ ഉണ്ടായ സുനാമിക്കു ശേഷം രൂപം കൊണ്ട ഏറ്റവും ശക്തമായ ഭൂചലനമാണ് ഇന്തോനേഷ്യയില്‍ ഇന്ന് രൂപപ്പെട്ടത്.   23,0000 പേരാണ് 12 രാജ്യങ്ങളിലുണ്ടായ സുനാമിയെ തുടര്‍ന്ന് കൊല്ലപ്പെട്ടത്.  റിക്ടര്‍ സ്‌കെയിലില്‍ 9.1 രേഖപ്പെടുത്തിയ ഭൂചലനമാണ് അന്നുണ്ടായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day