|    Oct 24 Wed, 2018 9:11 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഇനി സന്ധിയില്ലാത്ത യുദ്ധമെന്ന് കൈലാസ് സത്യാര്‍ഥി

Published : 13th September 2017 | Posted By: fsq

 

തിരുവനന്തപുരം: രാജ്യത്ത് കുട്ടികള്‍ക്കെതിരായി വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയാന്‍ സന്ധിയില്ലാത്ത യുദ്ധം പ്രഖ്യാപിക്കുകയാണെന്നു നൊേബല്‍ സമ്മാന ജേതാവും സാമൂഹിക പ്രവര്‍ത്തകനുമായ കൈലാസ് സത്യാര്‍ഥി. സുരക്ഷിതമായ കുട്ടിക്കാലം, സുരക്ഷിത ഭാരതം എന്ന മുദ്രാവാക്യവുമായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭാരതയാത്രയുടെ ഭാഗമായി തിരുവനന്തപുരത്ത് ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സത്യാര്‍ഥി. തുടക്കത്തില്‍ ഫലം കാണുക അസാധ്യമെന്ന് തോന്നുന്ന ഇത്തരം ശ്രമങ്ങള്‍ക്കു പിന്നീട് വലിയ ഫലം കാണാന്‍ കഴിയുമെന്ന് തന്റെ ജീവിതാനുഭവങ്ങള്‍ ഉദാഹരിച്ച് സത്യാര്‍ഥി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. താരതമ്യേന കേരളത്തില്‍ കുട്ടികള്‍ സുരക്ഷിതരായാണ് വളരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി കെ കെ ശൈലജ, ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാംസംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss