|    Jan 17 Wed, 2018 11:06 am
FLASH NEWS
Home   >  News now   >  

ഭര്‍ത്താവിനാലുള്ള ബലാല്‍സംഗം ക്രിമിനല്‍ കുറ്റമാക്കുന്നു

Published : 20th April 2016 | Posted By: sdq

rape-infocus

ന്യൂഡല്‍ഹി: വിവാഹാനന്തരം ഭര്‍ത്താവിനാലുള്ള ബലാല്‍സംഗം ക്രിമിനല്‍ കുറ്റമായി പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ. നിലവില്‍ ഭാര്യയുടെ പ്രായം 15വയസ്സിന് താഴെയാണെങ്കില്‍ മാത്രമാണ് വിവാനന്തര മാനഭംഗം കുറ്റകൃത്യമാവുക. വിവാഹം പരമപവിത്രമാണ്, എന്നാല്‍, സ്ത്രീകളുടെ ശരീരവും അന്തസ്സും ദുരുപയോഗം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. അങ്ങനെ ചെയ്താല്‍ ബലാല്‍സംഗമായി പരിഗണിക്കുമെന്നാണ് കമ്മിറ്റി അധ്യക്ഷനും പഞ്ചാബ് സര്‍വ്വകലാശാലയിലെ വിമന്‍സ് സ്റ്റഡീസ് സ്ഥാപക ഡയറക്ടറുമായ പാം രജ്പുത് വ്യക്തമാക്കിയത്.
ഭാര്യയുടെ സമ്മതം കൂടാതെ നിര്‍ബന്ധിത ലൈംഗീക ബന്ധത്തിന് വിധേയയാക്കുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് കേന്ദ്ര മന്ത്രി മനേക ഗാന്ധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day