ഇനി ചാണകവും ഓണ്‍ലൈനില്‍
Published : 7th September 2016 | Posted By: Navas Ali kn

മുന്‍പൊക്കെ ചാണകം വേണ്ടിയിരുന്നവര്‍ എന്താണ് ചെയ്തിരുന്നതെന്ന് നമുക്കറിയാം. വീട്ടില്‍ പശുവുള്ളവര്‍ തൊഴുത്തില്‍ നിന്നും എടുക്കും. അല്ലാത്തവര്‍ പശുവുള്ള വീട്ടില്‍ നിന്നും വാങ്ങും. മറ്റു ചിലര്‍ റോഡില്‍ കിടക്കുന്ന ചാണകവും എടുക്കും. ഇങ്ങിനെയൊക്കെ ആയിരുന്നു കാര്യങ്ങള്‍. പക്ഷേ ഇപ്പോള്‍ പൂജക്കും മറ്റും ചാണകം വേണ്ടവര്‍ വെറുതെ കംപ്യൂട്ടറിനു മുന്നിലിരുന്ന് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ മാത്രം മതി. ഓണ്‍ലൈന്‍ ഷോപ്പിന്റെ എക്സിക്യുട്ടീവ് സ്റ്റൈലായി പായ്ക്കു ചെയ്ത ചാണകം വീട്ടില്‍ എത്തിച്ചു തരും. വില അല്പ്പമല്ല, വളരെയേറെ കൂടുമെന്നു മാത്രം. എട്ടു സെന്റിമീറ്റര്‍ ചുറ്റളവിലുള്ള ഉണക്കിയ ചാണക വരളിക്ക് 499 രൂപയാകുമെന്നു മാത്രം. ഡല്‍ഹിയിലെ ഒരു സ്ഥാപനമാണ് ഓണ്‍ലൈനില്‍ ചാണകം വില്‍ക്കുന്നത്. 699 രൂപയാണ് ശരിക്കുള്ള വിലയെങ്കിലും 200 കുറച്ചാണ് വില്‍ക്കുന്നതെന്നും ഇവര്‍ ഓണ്‍ലൈന്‍ പരസ്യത്തില്‍ പറയുന്നു.
ചാണകം വീട്ടിലെത്തിയ ശേഷം മാത്രം പണം കൊടുത്താല്‍ മതിയെന്ന സൗകര്യവും വില്‍പ്പനക്കാര്‍ നല്‍കുന്നുണ്ട്. ഓണ്‍ലൈന്‍ ചാണകം വാങ്ങി തെങ്ങിന് വളമിടാം എന്നു കരുതിയാല്‍ പണി പാളും. കാരണം ചെറിയ ചാണക കഷ്ണത്തിനാണ് 499 രൂപ വില വരുന്നത്. ഇതു പ്രകാരം ഒരു തെങ്ങിന് ചാണകമിടണമെങ്കില് പതിനായിരങ്ങള്‍ തന്നെ ചിലവു വരും. റോഡില്‍ ആര്‍ക്കും വേണ്ടാതെ കിടക്കുന്ന ചാണകത്തിന് ഇത്ര വിലയുണ്ടെന്ന് പരസ്യം കാണുമ്പോഴാണ് എല്ലാവരും തിരിച്ചറിയുന്നത്. ചാണകത്തിനും നല്ല വില കിട്ടും, പക്ഷേ അത് ഓണ്‍ലൈനായി വില്ക്കണമെന്നു മാത്രം.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.