|    Jan 22 Sun, 2017 5:51 pm
FLASH NEWS

ഇനി കെജ്രിവാളുമായി നേരിട്ട് സംസാരിക്കാം

Published : 17th July 2016 | Posted By: sdq

ന്യൂഡല്‍ഹി:ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി നേരിട്ട് സംസാരിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ വെബ്‌സൈറ്റ് ആരംഭിച്ചു. talktoak.com എന്ന വെബ്‌സൈറ്റിലൂടെ പൊതുജനങ്ങള്‍ക്ക് കെജ്രിവാളിനോട് ചോദ്യങ്ങള്‍ ചോദിക്കാം. കൂടാതെ 011-23392999 എന്ന നമ്പറില്‍ വിളിച്ചും ചോദ്യങ്ങള്‍ ചോദിക്കാവുന്നതാണ്.

ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ വരുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ എഎപി മത്സരിക്കുമെന്ന് അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു. പാര്‍ട്ടിയല്ല ജനങ്ങളാണ് മത്സരിക്കുന്നത്. ഡല്‍ഹി തെരഞ്ഞെടുപ്പിലും തങ്ങള്‍ അധികാരത്തിലെത്തിയതിനു പിന്നില്‍ അക്ഷീണം പ്രയത്‌നിച്ചതും സാമ്പത്തിക സഹായങ്ങള്‍ നല്‍കിയതും ജനങ്ങളാണെന്നും ടോക്ക് ടു എകെ പരിപാടിയില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടിയായി കേജ്‌രിവാള്‍  പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 62 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക