|    Apr 28 Fri, 2017 5:54 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഇനി ഉദ്യോഗസ്ഥരില്ലാതെ യാത്രാനടപടി പൂര്‍ത്തിയാക്കാം

Published : 20th October 2016 | Posted By: SMR

ജിദ്ദ: രാജ്യത്തെ വിമാനത്താവളങ്ങള്‍ വഴി യാത്രചെയ്യുന്നവര്‍ക്കും തിരിച്ചുവരുന്നവര്‍ക്കും യാത്രാനടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് സെല്‍ഫ് സര്‍വീസ് മെഷീനുകള്‍ വികസിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷനല്‍ ഡാറ്റാ സെന്റര്‍ അറിയിച്ചു.
വിമാനത്താവളത്തിലെ പാസ്‌പോര്‍ട്ട് വിഭാഗം ഉദ്യോഗസ്ഥരെ സമീപിക്കുന്നതിന് പകരം ഈ മെഷീനിലൂടെ സ്വന്തമായി യാത്രാനടപടികള്‍ പൂര്‍ത്തിയാക്കാനും സീല്‍ പതിച്ച രേഖ നല്‍കാനും സാധിക്കും. ദുബയില്‍ നടക്കുന്ന ‘ജൈടെക്‌സ്-2016’ എക്‌സിബിഷനില്‍ നാഷനല്‍ ഡാറ്റാ സെന്റര്‍ ഉദ്യോഗസ്ഥനാണ് മെഷീന്‍ പരിചയപ്പെടുത്തിയത്. ഇത് ഉപയോഗിക്കുന്ന രീതിയും മറ്റു പ്രവര്‍ത്തനങ്ങളും വിശദീകരിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വളരെ കുറഞ്ഞ സമയംകൊണ്ട് സെല്‍ഫ് സര്‍വീസ് യന്ത്രത്തിലൂടെ യാത്രാനടപടികള്‍ പൂര്‍ത്തിയാക്കാം.
യാത്രക്കാര്‍ക്ക് പാസ്‌പോര്‍ട്ടോ ഇഖാമയോ സെലക്ട് ചെയ്ത് ഐഡി നമ്പര്‍ എന്റര്‍ ചെയ്യുകയോ മെഷീനിലുള്ള സ്‌കാനര്‍ വഴി പാസ്‌പോര്‍ട്ട് സ്‌കാന്‍ ചെയ്യുകയോ ചെയ്താല്‍ വിവരങ്ങള്‍ സ്‌ക്രീനില്‍ തെളിയും. ശേഷം യാത്രക്കാരന്റെ ഫോട്ടോയും വിരലടയാളവും എടുക്കും. ഇതോടെ യാത്രപുറപ്പെടാനും യാത്രകഴിഞ്ഞ് പുറത്തുവരുവാനുമുള്ള അനുമതി രേഖ ഇഷ്യൂ ചെയ്യും.
ആദ്യ ഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍റിയാദ് കിങ് ഖാലിദ് ഇന്റര്‍നാഷനല്‍ വിമാനത്താവളത്തിലും പിന്നീട് മറ്റ് വിമാനത്താവളങ്ങളിലും യന്ത്രം സ്ഥാപിക്കുമെന്ന് വീഡിയോയിലൂടെ നാഷനല്‍ ഡാറ്റ സെന്റര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day