|    Jul 22 Sat, 2017 2:33 pm
FLASH NEWS
Home   >  National   >  

ഇനി ഇത് ആവര്‍ത്തിക്കരുത്;മോദിയ്ക്ക് രാഷ്ട്രപതിയുടെ താക്കീത്

Published : 31st August 2016 | Posted By: mi.ptk

pranab-mukherjee

ന്യൂഡല്‍ഹി:പാര്‍ലമെന്റില്‍ അംഗീകാരം നേടാത്ത ഓര്‍ഡിനന്‍സ് അനുമതിക്കായി സമര്‍പ്പിച്ചതില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. പൊതുജനങ്ങളുടെ താല്‍പര്യത്തിന് വേണ്ടിയാണ് ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കുന്നതെന്നും ഇനിയിത് ആവര്‍ത്തിക്കരുതെന്നും മോദി സര്‍ക്കാരിന് രാഷ്ട്രപതി മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ ആഴ്ച എനിമി പ്രോപ്പര്‍ട്ടി ആക്ട് ഭേദഗതിക്കായി ഓര്‍ഡിനന്‍സ് പുറത്തിറക്കാനുള്ള അനുമതി തേടി സര്‍ക്കാര്‍ രാഷ്ട്രപതിയെ സമീപിച്ചിരുന്നു. സാധാരണ കേന്ദ്രമന്ത്രിസഭയുടെ അനുമതി ലഭിച്ച ശേഷമാണ് രാഷ്ട്രപതിക്കുമുന്‍പില്‍ ഓര്‍ഡിനന്‍സ് സമര്‍പ്പിക്കുക. ഇതില്ലാതെ പ്രധാനമന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് സര്‍ക്കാര്‍ രാഷ്ട്രപതിക്കുമുന്‍പില്‍ നേരിട്ട് ഓര്‍ഡിനന്‍സ് എത്തിച്ചത്.
യുദ്ധസമയത്ത് ചൈനയിലേക്കോ പാക്കിസ്താനിലേക്കോ കുടിയേറിയ വ്യക്തികളുടെ സ്വത്തവകാശത്തെ നിയന്ത്രിക്കാനുള്ളതാണ് എനിമി പ്രോപ്പര്‍ട്ടീസ് ആക്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക