|    Jun 18 Mon, 2018 3:31 pm
FLASH NEWS
Home   >  Opinion   >  

ഇനിയെന്നാണ് മോഡി ദളിതന്റെ കാതില്‍ ഈയമുരുക്കുന്നത്‌

Published : 20th January 2016 | Posted By: TK
 


 

വേദം കേള്‍ക്കുന്ന ശ്രൂദന്റെ കാതില്‍ ഈയമുരുക്കി ഒഴിക്കണമെന്ന ബ്രഹമണിസ്റ്റ് തത്വസംഹിതയുടെ പ്രയോക്താക്കളുടെ അധികാരാരോഹണം പ്രതിലോമ ശക്തികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു. സ്ഥാപിതമായ ദിനം മുതല്‍ തന്നെ ന്യൂനപക്ഷ സ്വഭാവം നിലനിര്‍ത്തിപ്പോരുന്ന അലിഗര്‍ മുസലിം യൂണിവേഴ്‌സിറ്റിയും ജാമിയ മില്ലിയയും മോഡി സര്‍ക്കാരില്‍ നിന്നും നേരിടുന്ന ഭീഷണികളും ഇതിനോടു കൂട്ടി വായിക്കേണ്ടതാണ്. രോഹിതിനെ ആത്മഹത്യക്കു നിര്‍ബധിച്ച അതേ ശക്തികളാണ്, അതേ മാനസികാവസ്ഥയാണ് പ്രശസ്തമായ ഈ ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അന്തകരാകുന്നതും.


 

imthihan

ഇംതിഹാന്‍ ഒ അബ്ദുല്ല


 

modi

ഹാഭാരത കഥയിലെ ദുരന്ത കഥാപാത്രമായ കര്‍ണ്ണന്റെ ദാരുണമായ അന്ത്യത്തിനു കാരണം അദ്ദേഹത്തിനു പഠന കാലത്ത് തന്റെ ഗുരുവായിരുന്ന പരശുരാമനില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന ഒരു ശാപമത്രെ. പാണ്ഡുവിന്റെ ഭാര്യയായ കുന്തിയുടെയും സൂര്യഭഗവാന്റെയും പുത്രനായി ജനിച്ചിട്ടും വിധിവൈപരീത്യം മൂലം രാധേയനെന്ന പേരില്‍ സൂതപുത്രനായി ജീവിക്കേണ്ടി വന്ന കര്‍ണന്‍ ബ്രാഹമണവേഷം ധരിച്ച് പരശുരാമനില്‍ നിന്നും ആയോധമുറകളില്‍ പരിശീലനം നേടിവരികയായിരുന്നു. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അധ്യയനത്തിന്റെ അവസാന നാളുകളില്‍ കളളിവെളിച്ചത്തായി. തന്റെ എക്കാലത്തെയും മികച്ച ശിഷ്യന്‍ ബ്രഹമണനല്ലെന്നു തിരിച്ചറിഞ്ഞ പരശുരാമന്‍ കര്‍ണ്ണനെ നീ എന്നില്‍ നിന്നും പഠിച്ച വിദ്യകള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ പ്രയോജനപ്പെടാതിരിക്കട്ടെ എന്നു ശപിച്ചു. ആ ശാപമത്രെ അജയ്യനായ വില്ലാളി വീരനായിരുന്ന കര്‍ണ്ണനെ കുരുക്ഷേത്ര ഭൂമിയില്‍ അര്‍ജുനനു കീഴ്‌പ്പെടുത്തിയത്.

 

rohith-vemula

 

കര്‍ണന്റെ പിന്‍മുറക്കാര്‍ക്ക് ഇന്നും ആര്യാവര്‍ത്തത്തില്‍ ശാപഗ്രസ്തരായി അലയാന്‍ തന്നെയാണോ വിധി? വായില്‍ വെളളിക്കരണ്ടിയുമായി ജനിക്കുന്ന സവര്‍ണകുമാരന്‍മാര്‍ക്കു മാത്രം പ്രാപ്യമായ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പിന്നാക്കകാരനായിരുന്ന അബേദ്കറുടെ പിടിവാശി കൊണ്ടു മാത്രം കിട്ടിയ സംവരണാനുകൂല്യങ്ങളാലോ അല്ലാതെയോ ഏതെങ്കിലും ദലിതനോ പിന്നാക്കകാരനോ (വഴിതെറ്റി) എത്തിപ്പെട്ടാല്‍ അവന്റെ ഉദയക്രിയകള്‍ നടത്താനുളള പണം വീട്ടുകാര്‍ കരുതിവെച്ചു വെച്ചു കൊളളട്ടെയെന്നാണോ സമീപകാല സംഭവവികാസങ്ങള്‍ നമ്മോടു പറയുന്നത്.

 

protest

 

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ രോഹിത് വെമുലയുടെ ആത്മഹത്യ ഒരു ഒറ്റപ്പെട്ട ആത്മഹത്യ എന്നതില്‍ നിന്നും ആഴത്തില്‍ വേരുകളുളള വംശീയ ഉന്മൂലനത്തിന്റെയും വര്‍ണ്ണ വെറിയുടെയും ഇരയുടെ ദാരുണാന്ത്യമായി കാണേണ്ടിയിരിക്കുന്നു. രാജ്യത്തെ ഉന്നത കലാലയങ്ങളായ ഐ ഐ ടി, ഐ ഐ എം, കേന്ദ്രസര്‍വകലാശാലകള്‍ എന്നിവയില്‍ രാജ്യത്തെ ദലിത്-പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം സ്വാതന്ത്യത്തിന്റെ ആറു പതിറ്റാണ്ടുകള്‍ക്കു ശേഷവും, പരിതാപകരമായ അവസ്ഥയിലാണ്. ഇനി ആറ്റു നോറ്റു വല്ല ദലിതനും ഈ വക പരിശുദ്ധയിടങ്ങളില്‍ എത്തിപ്പെട്ടാലോ അവന്റെ കഷ്ടകാലം അവിടെ ആരംഭിക്കുകയായി. സവര്‍ണ കുമാരന്‍മാരുടെ പീഢനങ്ങള്‍ സഹിക്കാനാവാതെ പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച് പോകേണ്ടി വന്നവര്‍ നിരവധിയാണ്.

 

vemula's-parents

 

വേദം കേള്‍ക്കുന്ന ശ്രൂദന്റെ കാതില്‍ ഈയമുരുക്കി ഒഴിക്കണമെന്ന ബ്രഹമണിസ്റ്റ് തത്വസംഹിതയുടെ പ്രയോക്താക്കളുടെ അധികാരാരോഹണം പ്രതിലോമ ശക്തികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു. സ്ഥാപിതമായ ദിനം മുതല്‍ തന്നെ ന്യൂനപക്ഷ സ്വഭാവം നിലനിര്‍ത്തിപ്പോരുന്ന അലിഗര്‍ മുസലിം യൂണിവേഴ്‌സിറ്റിയും ജാമിയ മില്ലിയയും മോഡി സര്‍ക്കാരില്‍ നിന്നും നേരിടുന്ന ഭീഷണികളും ഇതിനോടു കൂട്ടി വായിക്കേണ്ടതാണ്. രോഹിതിനെ ആത്മഹത്യക്കു നിര്‍ബധിച്ച അതേ ശക്തികളാണ്, അതേ മാനസികാവസ്ഥയാണ് പ്രശസ്തമായ ഈ ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അന്തകരാകുന്നതും.

 

dathatreya

 

ഭരണത്തിന്റെ ആദ്യ പകുതിയില്‍ ഉലകം ചുറ്റും വാലിബാനായിരുന്ന പ്രധാനമന്ത്രി രണ്ടായിരത്തി പതിനാറില്‍ ഇന്ത്യയില്‍ ശ്രദ്ധ കേന്ദീകരിക്കുമെന്നു പ്രസ്താവിച്ചിട്ടും തന്റെ കാബിനറ്റിലെ രണ്ടു സഹപ്രവര്‍ത്തകര്‍ കുറ്റാരോപിതരായ സംഭവത്തിനു നേരെ ഇതുവരെ ട്വീറ്റിയിട്ടില്ല. ട്വിറ്റര്‍ കിളി പാറിപോയോ എന്തോ? അല്ലെങ്കിലും ആരെങ്കിലും പട്ടിയെ കല്ലെറിഞ്ഞാലൊന്നും പ്രധാനമന്ത്രിയോ കേന്ദ്രഭരണകൂടമോ പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് മുന്‍സേനാ മുഖ്യനും മോഡി മന്ത്രിസഭാംഗവുമായ വി.കെ സിങ് നേരത്തെ തിട്ടൂരമിറക്കിയിട്ടുണ്ടല്ലോ? ഏതായാലും മോഡിജിയുടെ മേക്ക് ഇന്‍ ഇന്ത്യയില്‍ കാതിലൊഴിക്കാന്‍ പാകത്തില്‍ ഈയമുരുക്കുന്ന വ്യവസായ സംരഭങ്ങള്‍ സ്റ്റാര്‍ട്ടപ്പ് ചെയ്തതായി ശംഖൊലി മുഴക്കാം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss