|    Mar 30 Thu, 2017 2:30 pm
FLASH NEWS

ഇനിയും തെളിവുകള്‍  കൈയിലുണ്ടെന്ന് സരിത

Published : 9th February 2016 | Posted By: SMR

കണ്ണൂര്‍: സോളാര്‍ കേസില്‍ ആവശ്യത്തിനുള്ള തെളിവുകള്‍ കമ്മീഷന് നല്‍കിയിട്ടുണ്ടെന്നും ക്രോസ് വിസ്താരം കഴിഞ്ഞാല്‍ ബാക്കിയുള്ള തെളിവുകള്‍ കൂടി പുറത്തുവിടുമെന്നും സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായര്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവര്‍. താന്‍ പറഞ്ഞത് സാധൂകരിക്കാനുള്ള തെളിവുകള്‍ കമ്മീഷനു നല്‍കിയിട്ടുണ്ട്. കമ്മീഷന്‍ അതു സാധൂകരിച്ചു കഴിഞ്ഞാന്‍ ബാക്കിയുള്ള തെളിവുകള്‍ കൂടി പുറത്തുവിടും.
ആരോപണം ഉന്നയിക്കുന്നവരുടെ ബാധ്യത തന്നെയാണ് ഇത് ശരിയാണോ അല്ലയോ എന്നു തെളിയിക്കേണ്ടത്. അങ്ങനെ വരുകയാണെങ്കില്‍ എല്ലാം തെളിയിക്കാന്‍ കഴിയുന്ന തെളിവുകള്‍ എന്റെ കൈയിലുണ്ട്. ക്രിമിനല്‍ അന്വേഷണമായാലും വിജിലന്‍സ് ആയാലും സിബിഐ തന്നെ ആയാലും അന്വേഷണവുമായി താന്‍ പൂര്‍ണമായും സഹകരിക്കും. പോലിസ് അസോസിയേഷനുമായി തനിക്കു ബന്ധമില്ല. അസോസിയേഷന്‍ പ്രതിനിധി എന്ന നിലയില്‍ ആരും എന്നെ ബന്ധപ്പെട്ടിട്ടില്ല. ജി ആര്‍ അജിത് എന്നയാളാണ് തന്നെ വന്നു കണ്ടത്. അയാള്‍ക്കാണ് പണം കൊടുത്തതെന്നും സരിത പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day