|    Sep 19 Wed, 2018 11:18 am
FLASH NEWS
Home   >  Sports  >  Football  >  

ഇനിയസ്റ്റ ബാഴ്‌സലോണ വിടും; പടിയിറക്കം ഈ സീസണിന് ശേഷം

Published : 27th April 2018 | Posted By: vishnu vis

ബാഴ്‌സലോണ: സ്്പാനിഷ് സൂപ്പര്‍ താരം ഇനിയസ്റ്റ ഈ സീസണ്‍ അവസാനത്തോടെ ബാഴ്‌സലോണ വിടും. താരം വാര്‍ത്താ സമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബാഴ്‌സലോണയുമായി ആജീവനാന്ത കരാര്‍ ഒപ്പിട്ട ഇനിയസ്റ്റ ആകസ്മികമായാണ് ക്ലബ്ബ് വിടാന്‍ തീരുമാനിച്ചത്. ചൈനീസ് ലീഗിലേക്കാണ് താരത്തിന്റെ കൂടുമാറ്റമെന്ന തരത്തിലാണ് റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ബാഴ്‌സലോണന്‍ നിരയുടെ അഭിവാജ്യഘടകമായിരുന്ന ഇനിയസ്റ്റ 639 മല്‍സരങ്ങളാണ് ടീമിനൊപ്പം കളിച്ചത്. ബാഴ്‌സലോണയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച താരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇനിയസ്റ്റ. 2015 സീസണ്‍മുതല്‍ ബാഴ്‌സലോണയുടെ ക്യാപ്റ്റനായിരുന്നു ഇനിയസ്റ്റ. ബാഴ്‌സലോണയ്ക്ക് വേണ്ടി 55 ഗോളുകളാണ് 33കാരനായ ഇനിയസ്റ്റയുടെ സമ്പാദ്യം. 22 വര്‍ഷം ബാഴ്‌സലോണയ്ക്കായി കളിച്ച ശേഷമാണ് താരം ടീം വിടുന്നത്.
‘ഏറെ ആലോചനകള്‍ക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനം. ബാഴ്‌സലോണ ലോകത്തെ ഏറ്റവും മികച്ച ടീമാണ്. തനിക്ക് വേണ്ടതെല്ലാം ക്ലബ്ബ് നല്‍കിയിട്ടുണ്ട്. എന്നും നല്ലൊരു ഫുട്‌ബോള്‍ താരമെന്ന നിലയില്‍ അറിയപ്പെടണമെന്നാണ് ആഗ്രഹം- വാര്‍ത്താ സമ്മേളത്തിനിടെ കണ്ണീരോടെ ഇനിയസ്റ്റ പറഞ്ഞു. ഈ സീസണിലെ കോപ്പ ഡെല്‍ റേ കിരീടം ഇനിയസ്റ്റയുടെ നായകത്വത്തിന് കീഴിലാണ് ബാഴ്‌സലോണ സ്വന്തമാക്കിയത്. സ്പാനിഷ് ലീഗിലും ബാഴ്‌സലോണ കിരീടം ഉറപ്പിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss