|    Jun 25 Mon, 2018 2:22 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇദ്‌ലിബ്: യുഎസ് വ്യോമാക്രമണത്തില്‍100 അല്‍ഖാഇദ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Published : 22nd January 2017 | Posted By: fsq

 

ദമസ്‌കസ്: വടക്ക് പടിഞ്ഞാറന്‍ സിറിയയിലെ അല്‍ഖാഇദ പരിശീലന കേന്ദ്രത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 100ല്‍ അധികം പേരെ കൊലപ്പെടുത്തിയെന്ന് പെന്റഗണ്‍. 2013 മുതല്‍ ഇദ്്‌ലിബ് പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന താവളത്തിനു നേരെയാണ് ആക്രമണം നടത്തിയതെന്ന് പെന്റഗണ്‍ വക്താവ് കാപ്റ്റന്‍ ജെഫ് ഡേവിസ് പറഞ്ഞു. ബി-52 ബോംബര്‍ വിമാനങ്ങളും നിരവധി ആളില്ലാ വിമാനങ്ങളും ആക്രമണത്തില്‍ പങ്കാളികളായി.  ബറാക് ഒബാമ പ്രസിഡന്റ് പദവി ഒഴിയാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് ആക്രമണമുണ്ടായത്.പരിശീലന കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിലൂടെ ഇസ്്‌ലാമിക സംഘങ്ങളെയും സിറിയന്‍ പ്രതിപക്ഷ ഗ്രൂപ്പുകളെയും അല്‍ഖാഇദയുമായി സഹകരിക്കുന്നതില്‍നിന്നു തടയാനാവുമെന്ന് ഡേവിസ് പറഞ്ഞു. അല്‍ഖാഇദ കേന്ദ്രം ആക്രമിക്കുന്നതിന് ഒരു ദിവസം മുമ്പാണ് സിറിയയിലെ ഒരു ഐഎസ് കേന്ദ്രം ആക്രമിച്ച് യുഎസ് 80 പേരെ കൊലപ്പെടുത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss