|    Dec 16 Sun, 2018 11:03 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇദ്‌ലിബ്: ഡ്രോണുകള്‍ ആകാശം കീഴടക്കുന്നു

Published : 6th September 2018 | Posted By: kasim kzm

ഇദ്‌ലിബ്: റഷ്യന്‍ പിന്‍തുണയോടെ സിറിയന്‍ സര്‍ക്കാര്‍ സേന ആക്രമണം ശക്തമാക്കുന്ന ഇദ്‌ലിബില്‍ ആക്രമണം ശക്തമാക്കുന്നു. ഇതിന്റെ മുന്നോടിയായി ഡ്രോണ്‍ വിമാനങ്ങള്‍ മേഖലയില്‍ നിരവധി പ്രാവശ്യം പരിശോധനപ്പറക്കല്‍ നടത്തി. ചൊവ്വാഴ്ച റഷ്യന്‍, സിറിയന്‍ യുദ്ധവിമാനങ്ങള്‍ ജനവാസ മേഖലകളില്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നു 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഒരു കുടുംബത്തിലെ അഞ്ചു കുഞ്ഞുങ്ങളും ഉള്‍പ്പെടും. നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയുമുണ്ടായെന്നു വൈറ്റ് ഹെല്‍മറ്റ് മനുഷ്യാവകാശ സംഘടനാ പ്രവര്‍ത്തകന്‍ അബു അല്‍ ഫദ്ല്‍ അഹ്മദ് പറഞ്ഞു. പരിക്കേറ്റവരെ ചികില്‍സയ്ക്കായി തുര്‍ക്കിയിലേക്കു മാറ്റി. വൈറ്റ് ഹെല്‍മറ്റ് ഓഫിസിന് നേര്‍ക്കും ആക്രമണമുണ്ടായെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല.ഇദ്‌ലിബ് പിടിച്ചടക്കാന്‍ ശക്തമായ ആക്രമണങ്ങള്‍ക്കാണു റഷ്യ, സിറിയ സംയുക്തസേന പദ്ധതിയിടുന്നത്. ഇദ്‌ലിബിനു നേരെ നടക്കുന്ന ആക്രമണങ്ങള്‍ കൂട്ടക്കുരുതിക്കു കാരണമാവുമെന്നു തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മുന്നറിയിപ്പു നല്‍കി. അതേസമയം ആക്രമണത്തെ റഷ്യ ന്യായീകരിച്ചു. റഷ്യ ഇടപെട്ടില്ലെങ്കില്‍ ദമസ്‌കസ് ഐഎസിന്റെ തലസ്ഥാനമായി മാറുമെന്നു വിദേശകാര്യ മന്ത്രി സര്‍ഗേവ് ലാവ്‌റോവ് പറഞ്ഞു. ആയിരത്തോളം മാത്രം സായുധ പോരാളികള്‍ തമ്പടിച്ച അവസാന താവളമാണ് ഇദിലിബ്; പ്രധാനമായും ജഹ്ബത്ത് അല്‍ നുസ്‌റ. പ്രദേശം പൂര്‍ണമായി സായുധരില്‍ നിന്നു മോചിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക ഉള്‍പ്പെടെയുള്ള റഷ്യയുടെ പങ്കാളികള്‍ സിറിയയെ സായുധ പോരാളികളില്‍ നിന്നു മോചിപ്പിക്കാനുള്ള ആത്മാര്‍ഥത പൂര്‍ണമായി നടപ്പാക്കുന്നില്ലെന്നും റഷ്യന്‍ മന്ത്രി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss