|    Oct 19 Thu, 2017 3:35 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഇദ്‌ലിബില്‍ ഏറ്റുമുട്ടല്‍

Published : 9th October 2017 | Posted By: fsq

 

ദമസ്‌കസ്: സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയില്‍ തുര്‍ക്കി സൈന്യവും ഹയാത് തഹ്‌രീര്‍ അല്‍ശാം പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍. കാഫര്‍ ലൂസിന്‍ ഗ്രാമത്തിന് സമീപം തുര്‍ക്കി സൈന്യവും തഹ്‌രീര്‍ അല്‍ശാം പ്രവര്‍ത്തകരും തമ്മില്‍ വെടിവയ്പുണ്ടായതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. സിറിയയിലെ അല്‍ നുസ്‌റ ഫ്രണ്ട് പിരിച്ചുവിട്ടശേഷം രൂപീകൃതമായ സംഘടനയാണ് തഹ്‌രീര്‍ അല്‍ഷാം. സിറിയയുടെ തുര്‍ക്കി അതിര്‍ത്തി മേഖലയില്‍ ശക്തി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് സിറിയന്‍ വിമത സഖ്യമെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി തലവന്‍ റാമി അബ്ദുര്‍റഹ്മാന്‍ അറിയിച്ചു. അതിര്‍ത്തിക്കപ്പുറത്തുനിന്നാണ് തുര്‍ക്കി സൈന്യം ഷെല്ലുകളയച്ചത്. സിറിയന്‍ മണ്ണില്‍ തുര്‍ക്കിസേന കാലുകുത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഏറ്റുമുട്ടല്‍ സംബന്ധിച്ച വാര്‍ത്തകള്‍ സിറിയന്‍ വിമത സായുധ സഖ്യമായ ഫ്രീ സിറിയന്‍ ആര്‍മി സ്ഥിരീകരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക