|    Feb 23 Fri, 2018 4:28 am
FLASH NEWS
Home   >  Sports  >  Football  >  

ഇത് വെങ്ങറുടെ വിജയം; എഫ്എ കപ്പില്‍ ആഴ്‌സനലിന് കിരീടം; കിങ്‌സ് കപ്പ് ബാഴ്‌സലോണയ്ക്ക്

Published : 28th May 2017 | Posted By: ev sports


ലണ്ടന്‍: ആഴ്‌സന്‍ വെങ്ങര്‍ എന്ന ഇതിഹാസ പരിശീലകന് നേരെ വിമര്‍ശനങ്ങളുടെ വാളോങ്ങിയവര്‍ക്കുള്ള മറുപടിയാണ് ആഴ്‌സനലിന്റെ ഈ കിരീട നേട്ടം. ഇംഗ്ലീഷ് പ്രീമിീയര്‍ ലീഗില്‍ മുത്തമിട്ട കരുത്തരായ ചെല്‍സിയെ 2-1 ന് തകര്‍ത്താണ് പീരങ്കിപ്പട എഫ്എ കപ്പില്‍ മുത്തമിട്ടത്. ആഴ്‌സനലിന് വേണ്ടി നാലാം മിനിറ്റില്‍ തന്നെ അലക്‌സീസ് സാഞ്ചസ് ഗോള്‍ വലകുലുക്കിയപ്പോള്‍ ആദ്യ പകുതിയില്‍ 1-0ന്റെ ലീഡും ആഴ്‌സനലിനൊപ്പം നിന്നു.  68ാം മിനിറ്റില്‍ ആഴ്‌സനല്‍ പെനല്‍റ്റി ബോക്‌സില്‍ ഡൈവ് ചെയ്തതിന് ചെല്‍സി താരം വിക്ടര്‍ മോസസ് ചുവപ്പ് കാര്‍ഡ് പുറത്തുപോയപ്പോള്‍ 10 പേരായി ചെല്‍സി ചുരുങ്ങി. എന്നാല്‍ 76ാം മിനിറ്റില്‍ ഡിയേഗോ കോസ്റ്റയിലൂടെ ആഴ്‌സനല്‍ സമനില ഗോള്‍ നേടി. ചെല്‍സിയുടെ ഗോളാഘോഷം തീരും മുമ്പേ ആഴ്‌സനല്‍ വീണ്ടും വലകുലുക്കി. 79ാം മിനിറ്റില്‍ ആരോണ്‍ റാംസിയാണ് ഗോള്‍ നേടിയത്. പിന്നീടുള്ള സമയങ്ങളില്‍ ആഴ്‌സനലിന്റെ പ്രതിരോധ കോട്ടയ്ക്ക് മുന്നില്‍ ചെല്‍സിയുടെ ഗോള്‍ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ 2-1 ന്റെ തകര്‍പ്പന്‍ ജയത്തോടെ എഫ്എ കപ്പ് കിരീടം ആഴ്‌സനല്‍ സ്വന്തം പേരില്‍ കുറിച്ചു.

ബാഴ്‌സലോണ കിങ്‌സ്


സ്പാനിഷ് കിങ്‌സ് കപ്പില്‍ അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ല. അലാവസിനെ 3-1 ന് തകര്‍ത്ത് ബാഴ്‌സലോണ കിങ്‌സ് കപ്പ് സ്വന്തം തട്ടകത്തിലെത്തിച്ചു. ചാംപ്യന്‍സ് ലീഗിലും ലാ ലിഗയിലും കപ്പ് നഷ്ടമായ ബാഴ്‌സലോണയെ കിങ്‌സ് കപ്പ് കിരീടത്തിലേക്കെത്തിച്ച് പരിശീലകന്‍ ലൂയി എന്റിക്വെ പടിയിറങ്ങി. ബാഴ്‌സലോണയക്ക് വേണ്ടി 30ാം മിനിറ്റില്‍ ലയണല്‍ മെസി അക്കൗണ്ട് തുറന്നു. എന്നാല്‍ 33ാം മിനിറ്റില്‍ ഹെമാന്‍ഡസിലൂടെ അലാവസ് ഗോള്‍ മടക്കി. എന്നാല്‍ ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങുന്നതിന് മുമ്പ് രണ്ട് ഗോളുകള്‍ തുരു തുരാ വീഴ്ത്തി ബാഴ്‌സലോണ കളി കൈയ്യടക്കി. 45ാം മിനിറ്റില്‍ നെയ്മറും എക്‌സ്ട്രാ ടൈമില്‍ അല്‍കെയ്‌സര്‍ പാക്കോയുമാണ് ബാഴ്‌സലോണയ്ക്കായി ലക്ഷ്യം കണ്ടത്.

ജര്‍മനിയില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട്


ജര്‍മനിയില്‍ മൂന്നതവണ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട കിരീടം ഈ സീസണില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് എത്തിപ്പിടിച്ചു.  ഫ്രാങ്ക്ഫര്‍ട്ടിനെ 2-1 ന് തകര്‍ത്താണ് ബൊറൂസിയ കിരീടം നേടിയത്. ഡോര്‍ട്ട്മുണ്ടിന് വേണ്ടി ഒസ്മാന്‍ ഡെംബെലയും ഓബ്മയാങും ഗോള്‍ നേടിയപ്പോള്‍ ഫ്രാങ്ക്ഫര്‍ട്ടിന്റെ ആശ്വാസ ഗോള്‍ ആന്റെ റെബിക്കിന്റെ വകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss