|    Jan 21 Sat, 2017 8:55 pm
FLASH NEWS
Home   >  Sports  >  Others  >  

”ഇത് റഷ്യന്‍ കായിക ലോകത്തിന്റെ ശ്മശാനയാത്ര”; വിലക്കിനെതിരേ റഷ്യന്‍ താരങ്ങള്‍ രംഗത്ത്

Published : 23rd July 2016 | Posted By: SMR

മോസ്‌കോ: കായിക കോടതി വിധി റിയോ 2016 ഒളിംപിക്‌സില്‍ നിന്നും പുറത്തേക്കുള്ള വഴി തുറന്നതോടെ വികാരപരമായ പ്രതികരണവുമായി പ്രമുഖ റഷ്യന്‍ താരങ്ങള്‍. ലോകപ്രശസ്ത പോള്‍വാള്‍ട്ട് താരം യെലേന ഇസിന്‍ബയേവ, ഹര്‍ഡില്‍സിലെ ലോക ചാംപ്യന്‍ സെര്‍ജി ഷുബെന്‍ഖോവ് എന്നിവരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. അന്താരാഷ്ട്ര കായികകോടതി വിധി പ്രകടമായ രാഷ്ട്രീയ തീരുമാനമാണെന്നും ഇത് ലോകത്തിലെ പ്രധാനപ്പെട്ട കായിക ശക്തിയായ റഷ്യയുടെ ശ്മശാന യാത്രയാകുമെന്നും ഇസിന്‍ ബയേവ പ്രതികരിച്ചു.
അതേസമയം വിവാദങ്ങള്‍ മുലം ഇത്തവണത്തെ റിയോ 2016 ഒളിംപിക്‌സ് റഷ്യക്ക് നഷ്ടമാക്കുന്നതിലൂടെ തന്റെ കരിയര്‍ കുടിയാണ് തകരുന്നതെന്ന് 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ലോക ചാംപ്യനായ സെര്‍ജി ഷുബെന്‍ഖോവ് പ്രതികരിച്ചു. താരങ്ങള്‍ നിരോധിത ഉത്തേജക മരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി വേണം. എന്നാല്‍ തികച്ചും മാന്യമായ കായിക കരിയറുള്ള താനും ഇപ്പോള്‍ ശിക്ഷയനുഭവിക്കുകയാണ്. തന്നെപ്പോലുള്ളവരുടെ ഭാവി ആര്‍ക്കും പരിഗണനാ വിഷയമല്ലെന്നും അദ്ദേഹം ബിബിസിയോട് പ്രതികരിച്ചു. റിയോ മല്‍സരങ്ങള്‍ക്കായി വഞ്ചകന്‍മാരൊന്നും പരിഗണിക്കപ്പെട്ടിട്ടില്ല. മികച്ചതാരങ്ങള്‍ക്ക് മല്‍സരിക്കാന്‍ അവസരം നല്‍കണം. കുറ്റക്കാരല്ലാത്ത കായികതാരങ്ങള്‍ക്ക് മല്‍സരിക്കാനവസരം നല്‍കണമെന്നാവശ്യപ്പെട്ട് ഷുബെന്‍ചോവ് അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ഫെഡറേഷന് കത്തുനല്‍കിയിരുന്നതായും വെളിപ്പടുത്തി.
റഷ്യന്‍ കായികമന്ത്രി നികതാലി മട്‌കോ അടക്കമുള്ള അധികൃതര്‍ ഒളിംപിക്‌സ് വിലക്ക് സംബന്ധിച്ച തീരുമാനത്തെ രാഷ്ട്രീയം എന്നാണ് വിശേഷിപ്പിച്ചത്. കായിക രംഗത്തെ രാജ്യത്തിന്റെ കുതിപ്പ് തടയാനുള്ള ശ്രമമാണ് ഇതെന്നും അധികൃതര്‍ ആരോപിക്കുന്നു.
ഫെഡറേഷന്‍ പരാമര്‍ശിക്കുന്ന നിബന്ധനകള്‍ എല്ലാം അംഗീകരിക്കാന്‍ തയ്യാറാണെന്നും കത്തില്‍ സമ്മതിച്ചിരുന്നതായും 25കാരനായ ഹര്‍ഡില്‍സ് താരം വ്യക്തമാക്കുന്നു.
റഷ്യന്‍ അധികൃതരുടെ അറിവോടെ താരങ്ങള്‍ക്ക് 2014ലെ സൂചി ഒളിംപിക്‌സില്‍ ഉത്തേജക മരുന്നു വിതരണം ചെയ്‌തെന്ന അന്താരാഷ്ട്ര ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഒളിംപിക്‌സ് അസോസിയേഷന്‍ റഷ്യയെ വിലക്കാന്‍ തയ്യാറായത്. ഇതിനെ ചോദ്യം ചെയ്ത് 68 താരങ്ങള്‍ സമര്‍പ്പിച്ച അപ്പീല്‍ കായിക കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതോടെ ഇത്തവണത്തെ റിയോ 2016 മല്‍സരങ്ങളില്‍ നിന്നും റഷ്യക്ക് പുറത്തേക്കുള്ള വഴി തുറക്കുകയായിരുന്നു.
മരുന്നടി: കൂടുതല്‍ താരങ്ങള്‍ ഉള്‍പ്പെട്ടതായി ഐഒസി
റിയോ ഡി ജനയ്‌റോ: റിയോ 2016ന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഉത്തേജക മരുന്ന വിവാ—ദത്തിര്‍ കൂടുല്‍ വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര ഒളിംപിക്‌സ് അസോസിയേഷന്‍. 2008 ബെയ്ജിംങ് 2012 ലണ്ടന്‍ ഒളിംപിക്‌സുകളിലെ ഉത്തേജകമരുന്ന് പരിശോധനാ സാംപിളുകളുടെ പുനപ്പരിശോധന റിപ്പോര്‍ട്ട് പ്രകാരമാണ് പുതിയ വെളിപ്പെടുത്തല്‍. ഇതുപ്രകാരം ്അത്‌ലറ്റുള്‍ സമര്‍പ്പിച്ച രണ്ടാം ഘട്ടസാംപിളിലാണ് മരുന്ന് സാനിധ്യം. ആകെ 1243 സാംപിളുകളാണ് പുനപ്പരിശോധക്ക് വിധേയമാക്കിയപ്പോള്‍ 45 എണ്ണമാണ് പുനപ്പരിശോധനയില്‍ പരാജയപ്പെട്ടത്. ഇതില്‍ 30 എണ്ണം ബീജിംങ് ഒളിംപിക്‌സിലെയും 15 എണ്ണം ലണ്ടന്‍ ഒളിംപിക്‌സിലേതുമാണ്. പരിശേധനക്ക് വിധേയമാക്കിയ 2008ലെ സാംപിളുകളില്‍ അന്ന് മെഡല്‍ നേടിയവരും ഉള്‍പ്പെടുന്നതായും ഐഒസി വെളിപ്പെടുത്തുന്നു. പുനപ്പരിശോധനയില്‍ പിടിക്കപ്പെട്ട ലണ്ടന്‍ മേളയിലെ സാംപിളുകളില്‍ രണ്ട് ഇനങ്ങളിലായി ഒമ്പത് രാത്യങ്ങളിലെ താരങ്ങള്‍ ഉള്‍പ്പെടുന്നതായാണ് വിവരം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 104 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക