|    Jan 18 Wed, 2017 12:58 am
FLASH NEWS

ഇത് ഞങ്ങളുടെ രാജ്യം,ഞങ്ങളുടെ വിമാനത്താവളം;ഒബാമയുടെ സംഘത്തെ ഓര്‍മിപ്പിച്ച് ചൈനീസ് ഉദ്യോഗസ്ഥന്‍

Published : 4th September 2016 | Posted By: mi.ptk

obama

ചൈന: പ്രസിഡന്റെന്ന നിലയിലുള്ള ബറാക് ഒബാമയുടെ അവസാന വിദേശ സന്ദര്‍ശനത്തിനായി ചൈനയിലെത്തിയപ്പോള്‍ ഒബാമയെ വരവേറ്റത് നാടകീയ രംഗങ്ങള്‍. ജി-20 സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച ചൈനയിലെത്തിയ ഒബാമക്കും സംഘത്തിനും കനത്ത സുരക്ഷയാണ് ചൈന ഏര്‍പ്പെടുത്തിയിരുന്നത്. ഇതിനിടെ ഒരു ചൈനീസ് ഉദ്യോഗസ്ഥനും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനും തമ്മിലുണ്ടായ പരാമര്‍ശങ്ങളാണ് ലോക മാധ്യമങ്ങളില്‍ ചര്‍ച്ചയായത്.
ഒബാമയുടെ യാത്രയില്‍ അദ്ദേഹത്തോടൊപ്പം സഞ്ചരിക്കുന്ന മാധ്യമ സംഘം ഒബാമ വിമാനത്തില്‍ നിന്നിറങ്ങുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി വിമാനത്തിന്റെ സമീപം നില്‍ക്കാറുണ്ട്. എന്നാല്‍ ചൈനയിലെത്തിയപ്പോള്‍ നീല റിബണ്‍ കെട്ടി ചൈന മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.
മാധ്യമ പ്രവര്‍ത്തകരെ സ്ഥലത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട ചൈനീസ് ഉദ്യോഗസ്ഥനോട് ഇത് അമേരിക്കന്‍ വിമാനമാണെന്നും യുഎസ് പ്രസിഡന്റാണെന്ന് വരുന്നതെന്നുമായിരുന്നു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്റെ മറുപടി. അതിന് ഉടന്‍ തന്നെ അതേ നാണയത്തില്‍ ചൈനീസ് ഉദ്യോഗസ്ഥന്റെ മറുപടി ഇത് ഞങ്ങളുടെ രാജ്യമാണ്, ഞങ്ങളുടെ വിമാനത്താവളവും എന്നായിരുന്നു. ഇരുവരും ഉറക്കെ മറുപടി നല്‍കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചു തുടങ്ങി.
പിന്നീട് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റെയ്‌സും മുതിര്‍ന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ ബെന്‍ റോഡ്‌സും നീല റിബണ്‍ ഉയര്‍ത്തി ഒബാമയുടെ അടുത്തേക്ക് പോകാന്‍ ശ്രമിച്ചതും വാക്കേറ്റത്തിനിടയായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 668 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക