|    Jun 22 Fri, 2018 10:43 pm
FLASH NEWS
Home   >  National   >  

‘ഇത് ചെറിയ കുട്ടിയല്ലേ, ടെമ്പോയില്‍ കൊണ്ടുപോയ്‌ക്കോളൂ’; ഓക്‌സിജന്‍ കിട്ടാതെ മരിച്ച കുട്ടികളുടെ കുടുംബത്തോട് അധികൃതര്‍

Published : 13th August 2017 | Posted By: mi.ptk

ന്യഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാരിനു കീഴിലെ ഗൊരഖ്പൂര്‍ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച കുട്ടികളുടെ മൃതദേഹത്തോടും അനാദരവ്. കുട്ടികളുടെ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് വിട്ടുകൊടുക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. മകന്റെ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് സൗകര്യം ആവശ്യപ്പെട്ട പിതാവിനോട് ‘നിങ്ങളുടേത് ചെറിയ കുട്ടിയല്ലേ, ടെമ്പോയില്‍ കൊണ്ടുപോയ്‌ക്കോളൂ’എന്ന മറുപടിയാണ് ആശുപത്രി അധികൃതര്‍ നല്‍കിയതെന്ന് കുട്ടിയുടെ പിതാവ് രാജേഷ് ആരോപിച്ചു.
ന്യുമോണിയയെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പേടിക്കാനില്ലെന്നും കുറച്ച് ദിവസത്തിനുള്ളില്‍ ഭേധമാകുമെന്നും ഡോക്ടര്‍മാര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ മകന്റെ മൃതദേഹവുമായാണ് തനിക്ക് പുറത്തിറങ്ങാനായതെന്ന് രാജേഷ് പറയുന്നു. ആംബുലന്‍സ് അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് തുണിയില്‍ പൊതിഞ്ഞ മകന്റെ മൃതദേഹവുമായി പുറത്തിറങ്ങിയ തങ്ങളെ ആരോഗ്യ മന്ത്രി വരുന്നതിനെ തുടര്‍ന്ന് തടഞ്ഞുവച്ചതായും രാജേഷ് പറഞ്ഞു. ആരോഗ്യമന്ത്രി സിദ്ധാര്‍ത്ഥ നാഥ് സിങ് ആശുപത്രി സന്ദര്‍ശിക്കുമെന്നു പറഞ്ഞ് തടഞ്ഞുനിര്‍ത്തുകയായിരുന്നുവെന്ന് രാജേഷ് പറഞ്ഞു.
ആശുപത്രി അധികൃതര്‍ ആംബുലന്‍സ് സൗകര്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷകളിലും ഇരുചക്രവാഹനങ്ങളിലുമാണ് മൃതദേഹങ്ങള്‍ കൊണ്ടുപോയത്. അതേസമയം, ഓക്‌സിജന്‍ കിട്ടാതെ മരിച്ച കുട്ടികളുടെ എണ്ണം 71 ആയി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss