|    Jul 17 Tue, 2018 6:59 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഇത് എന്റെ ഇന്ത്യയല്ല : എ ആര്‍ റഹ്മാന്‍

Published : 9th September 2017 | Posted By: fsq

 

മുംബൈ: ഇത് തന്റെ ഇന്ത്യയല്ലെന്നും തനിക്കറിയുന്ന ഇന്ത്യ ഇങ്ങനെയല്ലെന്നും പ്രശസ്ത സംഗീതസംവിധായകന്‍ എ ആ ര്‍ റഹ്മാന്‍. മുതി ര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയില്‍ ഇത്തരം കൊലപാതകങ്ങള്‍ ഉണ്ടാവരുത്. പുരോഗമനപരവും ദയാവായ്പുമുള്ള ഇന്ത്യയാണ് നിലനില്‍ക്കേണ്ടത്- റഹ്മാന്‍ പറഞ്ഞു. ഗൗരി ലങ്കേഷിന്റെ മരണത്തില്‍ അദ്ദേഹം ദുഃഖം പ്രകടിപ്പിച്ചു. ‘വണ്‍ ഹാര്‍ട്ട്: ദി എ ആര്‍ റഹ്മാന്‍ കണ്‍സേര്‍ട്ട് ഫിലിം’ എന്ന തന്റെ പുതിയ സിനിമയുടെ ആദ്യ പ്രദര്‍ശനത്തില്‍ സംസാരിക്കുകയായിരുന്നു ഓസ്‌കര്‍ ജേതാവായ റഹ്മാന്‍. 14 ഉത്തര അമേരിക്കന്‍ നഗരങ്ങളില്‍ റഹ്മാന്‍ നടത്തിയ സംഗീതപര്യടനത്തെ ആധാരമാക്കിയാണ് പുതിയ സിനിമ ഒരുക്കിയിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss