|    Apr 29 Sat, 2017 6:51 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഇത് ഈ സീസണിലെ മിന്നും ഫീല്‍ഡിങുകള്‍

Published : 20th April 2017 | Posted By: ev sports

ന്യൂഡല്‍ഹി: ഐപിഎല്‍ എന്ന കുട്ടി ക്രിക്കറ്റ് പൂരം ബാറ്റിങ് വെടിക്കെട്ട് കൊണ്ടാണ് ആരാധക ശ്രദ്ധ നേടിയെടുത്തത്. സിക്‌സറുകള്‍ ഗാലറിയില്‍ ആവേശം വിതയ്ക്കുന്ന ഐപിഎല്ലില്‍ ചില സമയങ്ങളില്‍ ബൗളര്‍മാരും ഫീല്‍ഡര്‍മാരും കയ്യടി വാങ്ങാറുണ്ട്. ഐപിഎല്ലിന്റെ 10ാം സീസണിലെ മല്‍സരങ്ങള്‍ പുരോഗമിക്കവെ ചില തകര്‍പ്പന്‍ ഫീല്‍ഡിങുകള്‍ ഇതിനോടകം തന്നെ കൈയ്യടി വാങ്ങിക്കഴിഞ്ഞു. ഈ സീസണിലെ അത്തരം ചില ഫീല്‍ഡിങ് കാഴ്ചകളിലേക്ക്

വൃധിമാന്‍ സാഹ


റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു- കിങ്‌സ് ഇലവന്‍ പഞ്ചാബ് മല്‍സരത്തിനിടയ്ക്കാണ് വൃധിമാന്‍ സാഹ തകര്‍പ്പന്‍ ക്യാച്ചിലൂടെ കയ്യടി വാങ്ങിയത്. വരുണ്‍ ആരോണിന്റ പന്തില്‍ ബംഗളൂരു ബാറ്റ്‌സ്മാന്‍ മന്ദീപ് സിങ് പിറകിലോട്ട് അടിച്ച ഷോട്ടിനെ പിറകിലേക്ക് ഓടി മികച്ച ഡൈവിലൂടെ സാഹ കൈപ്പിടിയിലൊതുക്കി.

സഞ്ജു സാംസണ്‍


ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ മലയാളി താരം സഞ്ജു സാംസണും ഈ സീസണില്‍ മികച്ച ഫീല്‍ഡിങ്ങിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മല്‍സരത്തിനിടയ്ക്കാണ് സഞ്ജു തകര്‍പ്പന്‍ ഫീല്‍ഡിങ് പുറത്തെടുത്തത്. ക്രിസ് മോറിസിന്റെ പന്തില്‍ മനീഷ് പാണ്ഡെ എടുത്ത ഷോട്ട് സിക്‌സെന്നുറപ്പിച്ചെങ്കിലും മികച്ച ഫീല്‍ഡിങ്ങിലൂടെ സഞ്ജു സിക്‌സ് തടുത്തു. മല്‍സരത്തില്‍ ഡല്‍ഹി പരാജയപ്പെട്ടെങ്കിലും സഞ്ജുവിന്റെ ഫീല്‍ഡിങ് മികച്ചുനിന്നു.

രോഹിത് ശര്‍മ


മുംബൈ ഇന്ത്യന്‍സ്- റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു മല്‍സരത്തില്‍ മുംബൈ നായകന്‍ രോഹിത് ശര്‍മയും മികച്ച ഫീല്‍ഡിങ് കാഴ്ചവെച്ചു. എബി ഡിവില്ലിയേഴ്‌സിനെ പുറത്താക്കാന്‍ രോഹിത് എടുത്ത ക്യാച്ച് മികവുറ്റതായിരുന്നു. ക്രുണാല്‍ പാണ്ഡ്യയുടെ പന്തിലായിരുന്നു ഡവില്ലിയേഴ്‌സ് പുറത്തായത്.

സുരേഷ് റെയ്‌ന


ഗുജറാത്ത് ലയണ്‍സിന്റെ നായകന്‍ സുരേഷ് റെയ്‌നയും ഇത്തവണ മികച്ച ക്യാച്ചിലൂടെ കയ്യടിവാങ്ങി. റൈസിങ് പൂനെ സൂപ്പര്‍ജയന്റിനെതിരായ മല്‍സരത്തില്‍ അജിന്‍ക്യ രഹാനെയെ പുറത്താക്കാന്‍ സ്ലിപ്പില്‍ റെയ്‌ന എടുത്ത ക്യാച്ച് ഗംഭീരമെന്നേ പറയാനാവൂ. പ്രവീണ്‍ കുമാറിന്റെ പന്തില്‍ രഹാനെയുടെ ബാറ്റില്‍ തട്ടി അതിവേഗം സ്ലിപ്പിലേക്കെത്തിയ പന്തിനെ ഇടതു കൈകൊണ്ടാണ് റെയ്‌ന പിടിയിലൊതുക്കിയത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day