|    Mar 25 Sat, 2017 1:40 am
FLASH NEWS

ഇത്തിഹാദ് വിമാനത്തില്‍ സാസംഗ് ഗാലക്‌സി നോട്ടിന് വിലക്ക്

Published : 10th September 2016 | Posted By: mi.ptk

galaxy-note-7-to-feature-go

അബുദബി:  പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളായ സാസംഗിന്റെ ഗാലക്‌സി നോട്ട് 7 ന്ഇത്തിഹാദ് വിമാനത്തില്‍ വിലക്ക്. ബാറ്ററി പൊട്ടിത്തെറിച്ചതിനാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് വ്യാമയാന സുരക്ഷാ വിഭാഗം നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഈ നടപടി. നിര്‍മ്മാണ തകരാറിനെ തുടര്‍ന്ന് ലോകമെങ്ങും വില്‍പ്പന നടത്തിയ ഉല്‍പ്പന്നം പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തിലാണ് വിമാന കമ്പനികളും വിലക്കുമായി എത്തിയിരിക്കുന്നത്. കൊറിയന്‍ നിര്‍മ്മാതാക്കളായ സാംസംഗ് പ്രശ്‌നം പരിഹരിക്കുന്നത്വരെ വിലക്ക് ഏര്‍പ്പെടുത്താനാണ് വിമാന കമ്പനി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഖന്താസ്, ജെറ്റ്സ്റ്റാര്‍, വിര്‍ജിന്‍ ആസ്‌ത്രേലിയ തുടങ്ങിയ വിമാനങ്ങളിലും ഈ ഉല്‍പ്പന്നത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

(Visited 72 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക