|    Jan 20 Fri, 2017 9:33 pm
FLASH NEWS

‘ഇതൊക്കെ പാവം പാകിസ്താനോട് പ്രയോഗിക്കാനേ പറ്റൂ’- ഇന്ത്യയുടെ ആയുധശേഷിയെ പരിഹസിച്ച് കട്ജു

Published : 23rd September 2016 | Posted By: G.A.G

katju-3ന്യൂഡല്‍ഹി : ഇന്ത്യയുടെ ആയുധശേഷിയെ പരിഹസിച്ച് സുപ്രീംകോടതി മുന്‍ ജഡ്ജ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് . ലോകത്തിലെ ഏറ്റവും മികച്ച സായുധസേനയാണ് ഇന്ത്യയുടേതെന്ന ചിലരുടെ വാദം പരിഹാസ്യമാണെന്നും വിരലിലെണ്ണാവുന്ന എതാനും അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് ഞൊടിയിടയില്‍ ഇല്ലാതാക്കാവുന്നതേയൂള്ളൂ നമ്മുടെ വ്യോമസേനയും ടാങ്കുകളും പീരങ്കിപ്പട്ടാളവുമെന്നും കട്ജു പറഞ്ഞു. അത്തരമൊരു ആക്രമണമുണ്ടായാല്‍ ആരാണ് ആക്രമിച്ചതെന്ന് മനസിലാകും മുന്‍പ് സൈനികര്‍ മരിച്ചിട്ടുണ്ടാവും; ഇസ്രായേലികള്‍ 1967ല്‍ സീനായ് മരുഭൂമി ആക്രമിച്ചപ്പോള്‍ ഈജിപ്തുകാര്‍ ചെയ്തതുപോലെയോ ഓപറേഷന്‍ ഡെസേര്‍ട്ട് സ്റ്റോമുണ്ടായപ്പോള്‍ ഇറാഖികള്‍ ചെയ്തതുപോലെയോ സൈനികര്‍ക്ക് ഓടേണ്ടിവരും; നാവികസേനയിലെ നാവികര്‍ക്ക് മീനുകളോടൊപ്പം ഉറങ്ങേണ്ടിവരും- അദ്ദേഹം പരിഹസിച്ചു.
ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശയുദ്ധോപകരണങ്ങള്‍ വാങ്ങുന്നത് ഇന്ത്യയാണ്. ഇവ വില്‍ക്കുന്ന പാശ്ചാത്യരാജ്യങ്ങള്‍ അവരുടെ സേന ഉപയോഗിക്കുന്ന ഏറ്റവും നൂതനമായ ആയുധങ്ങള്‍ നമുക്ക് തരില്ല. 1996ല്‍ നമ്മള്‍ അര്‍ജുന്‍ ടാങ്ക് നിര്‍മിച്ചു എന്നാല്‍ ഇറക്കുമതി ചെയ്ത ഘടകങ്ങള്‍ ഉപയോഗിച്ച് നിര്‍മി്ച്ച ടാങ്കിന്റെ തകരാറുകള്‍ മൂലം റഷ്യന്‍ നിര്‍മിതമായ ടി 90 ടാങ്കിനെ കൂടുതലായി ആശ്രയിക്കുന്നതിനെക്കുറിച്ച് നമ്മള്‍ ചിന്തിച്ചുവരികയാണിന്ന്. പീരങ്കിപ്പടയ്ക്ക് വേണ്ടി ധനുഷ് എന്ന തോക്ക് നാം നിര്‍മിച്ചുവെങ്കിലും ഇപ്പോഴും കൂടുതലായി ആശ്രയിക്കുന്നത് റഷ്യന്‍, സ്വീഡിഷ് (ബൊഫോഴ്സ്), ബ്രിട്ടീഷ്, അമേരിക്കന്‍ തോക്കുകളാണ്. ഈ ആയുധങ്ങളൊന്നും ചൈന ഉപയോഗിക്കുന്നവയുടെ അടുത്തുപോലുമെത്തില്ല. പാവം പാകിസ്താനോട് പോരാടാന്‍ മാത്രമേ അവ കൊണ്ട് സാധിക്കൂ. നമുക്ക് ഇത്തരം ആയുധങ്ങള്‍ ഉണ്ടാക്കാനാവില്ലെന്നല്ല.മികച്ച ശാസ്ത്രജ്ഞരും എന്‍ജിനിയര്‍മാരും ഇന്ത്യയ്ക്കുണ്ട്, (മിക്കവരും പാശ്ചാത്യരാജ്യങ്ങളിലേക്ക് കുടിയേറുന്നുവെങ്കിലും). എന്നാല്‍ നമ്മള്‍ സ്വന്തമായി ആയുധങ്ങള്‍ ഉണ്ടാക്കിയാല്‍ പടിഞ്ഞാറന്‍ ആയുധക്കച്ചവടക്കാര്‍ക്ക് കൊള്ളലാഭമുണ്ടാക്കാനാവില്ലല്ലോ. അതിനാല്‍ നാം അവ ഉണ്ടാക്കില്ല. നമ്മുടെ ശ്രമങ്ങളെ അട്ടിമറിക്കാന്‍ നിരവധി മാര്‍ഗങ്ങളുമുണ്ട്. കൈക്കൂലിയാണ് ഇതില്‍ പ്രധാനം-കട്ജു ചൂണ്ടിക്കാട്ടി

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2,906 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക