|    Nov 23 Thu, 2017 4:54 pm
FLASH NEWS
Home   >  National   >  

ഇതെന്തുഭരണം; 500രൂപയുടെ നോട്ടുകള്‍ ഉയര്‍ത്തി രാജ്യസഭയില്‍ പ്രതിഷേധം

Published : 8th August 2017 | Posted By: shadina sdna


ന്യൂഡല്‍ഹി: നോട്ടു നിരോധനത്തിനു ശേഷം ഇറക്കിയ 500 രൂപയുടെ നോട്ടുകളുയര്‍ത്തി രാജ്യസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിച്ചു. കോണ്‍ഗ്രസ് നേതാവ് കപില്‍സിബലിന്റെ നേതൃത്വത്തില്‍ തൃണമൂല്‍കോണ്‍ഗ്രസ്, ജനതാദള്‍ യുനൈറ്റഡ് എന്നീ പാര്‍ട്ടി നേതാക്കളാണ്  വ്യത്യസ്ഥ വലിപ്പത്തിലുള്ള 500 രൂപ നോട്ടുകളുമായി പ്രതിഷേധിച്ചത്. ഇപ്പോള്‍ അച്ചടിക്കുന്ന നോട്ടുകള്‍ പല വലിപ്പത്തിലുള്ളതാണെന്നും അതില്‍ ഒന്ന് ഭരിക്കുന്ന പാര്‍ട്ടിക്കും ഒന്ന് മറ്റുള്ളവര്‍ക്കുമാണോ എന്നും സര്‍ക്കാര്‍ നോട്ടുകള്‍ പിന്‍വലിക്കാനുള്ള കാരണം ഇപ്പോള്‍ മനസ്സിലായെന്നും കപില്‍ സിബല്‍ പറഞ്ഞു. ലോകത്ത് മറ്റൊരു രാജ്യത്തും ഒരേ കറന്‍സി രണ്ടുവലിപ്പത്തില്‍ അച്ചടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനി ഭരണത്തില്‍ തുടരാന്‍ സര്‍ക്കാരിന് അര്‍ഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. എന്നാല്‍ സഭാ നടപടികള്‍ തടസ്സപെടുത്താനുള്ള പ്രതിപക്ഷ ശ്രമമാണിതെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. അതേ സമയം രണ്ടു തരത്തിലുള്ള നോട്ടുകള്‍ ഇറങ്ങുന്നുണ്ടെങ്കില്‍ അത് ഇത്തരത്തിലല്ല അവതരിപ്പിക്കേണ്ടതെന്ന് രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക