|    Dec 19 Wed, 2018 7:51 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇതാണ് വെടിക്കെട്ട്; മുഹമ്മദ് ഷഹ്‌സാദ് 16 പന്തില്‍ 74 റണ്‍സ്

Published : 23rd November 2018 | Posted By: kasim kzm

ഷാര്‍ജ: ഷാഹിദ് അഫ്രിദിയുടെയും ക്രിസ് ഗെയിലിന്റെയുമെല്ലാം വെടിക്കെട്ടു ബാറ്റിങ് മറന്നേക്കൂ. വെടിക്കെട്ടെന്താണെന്ന് ബുധനാഴ്ച ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടി 10 ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടന മത്സരം കണ്ടവരോട് ചോദിക്കൂ.
12 പന്തില്‍ നിന്ന് അര്‍ദ്ധ സെഞ്ച്വറി, 16 പന്തില്‍ 74 റണ്‍സ്, ടീം സ്‌കോര്‍ നാല് ഓവറില്‍ 96. ടി 10 ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ സിന്ധിസിന് എതിരെ രജ്പുതിന്റെ അഫ്ഗാന്‍ താരം മുഹമ്മദ് ഷഹ്‌സാദാണ് അവിശ്വസനീയമായ ഈ ബാറ്റിംഗ് കാഴ്ചവച്ചത്. മത്സരത്തില്‍ ബ്രണ്ടന്‍ മക്കുല്ലം നായകനായ രജ്പുത് ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത സിന്ധിസ് നിശ്ചിത ഓവറില്‍ 94 റണ്‍സ് കണ്ടെത്തി. 20 പന്തില്‍ 42 റണ്‍സെടുത്ത ഷെയ്ന്‍ വാട്‌സനാണ് ടോപ് സ്‌കോറര്‍. എന്നാല്‍ മറുപടി ബാറ്റിംഗില്‍ ഷെഹ്‌സാദ് ആഞ്ഞടിച്ചപ്പോള്‍ നാല് ഓവറില്‍ 10 വിക്കറ്റിന് രജ്പുത് വിജയിച്ചു.
16 പന്തില്‍ 74 റണ്‍സെടുത്തപ്പോള്‍ ഷെഹ്‌സാദിന്റെ ബാറ്റില്‍നിന്ന് പിറന്നത് ആറ് ബൗണ്ടറിയും എട്ട് സിക്‌സറുകളും. നോണ്‍ സ്‌ട്രൈക്കര്‍ മക്കുല്ലം എട്ട് പന്തില്‍ 21 റണ്‍സുമെടുത്തു.
1- 4 -6 -4- 4- 6- 1- 6- 6- 4- 6- 4- 4- 6- 6- 6 എന്നിങ്ങനെയായിരുന്നു ഷെഹ്‌സാദിന്റെ പ്രഹരം. മുഹമ്മദ് നവാസ്, ജോഫ്രാ ആര്‍ച്ചര്‍, തിസാര പെരേര, ഫവാദ് അഹമ്മദ് എന്നിവരാണ് 30കാരനായ ഷെഹ്‌സാദിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss