|    Nov 17 Sat, 2018 9:14 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഇതര സംസ്ഥാന നഴ്‌സിങ് കോഴ്‌സ് റിക്രൂട്ടിങ് ഏജന്‍സികള്‍ തഴച്ചുവളരുന്നു

Published : 3rd August 2018 | Posted By: kasim kzm

പി എം അഹ്മദ്്

തിരുവനന്തപുരം: ഇതര സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന നഴ്‌സിങ് കോളജുകളിലേക്ക് വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികള്‍ തലസ്ഥാനത്തു പിടിമുറുക്കുന്നു. ആകര്‍ഷകമായ പരസ്യങ്ങളും മോഹനവാഗ്ദാനങ്ങളും നല്‍കിയാണ് ഏജന്‍സികള്‍ വിദ്യാര്‍ഥികളെ കെണിയില്‍ വീഴ്ത്തുന്നത്.
സര്‍ക്കാര്‍ ഫീസിനേക്കാള്‍ കുറഞ്ഞ ഫീസ്, വിദ്യാഭ്യാസ വായ്്പ ശരിയാക്കി നല്‍കും, കാംപസ് സെലക്ഷന്‍ തുടങ്ങിയ വാഗ്ദാനങ്ങളാണ് പരസ്യത്തിലൂടെ നല്‍കുന്നത്. തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളജിന് സമീപത്തെ സ്ഥാപനത്തില്‍ ബിഎസ്‌സി നഴ്‌സിങ്, എംഎസ് സി നഴ്‌സിങ്, ജിഎന്‍എം, ബിഎസ്‌സി എംഎല്‍ടി, ബിഫാം, ഫാംഡി, ബിപിടി തുടങ്ങി 16 പ്രഫഷനല്‍ കോഴ്‌സുകളാണ് ഓഫര്‍ ചെയ്യുന്നത്. ബിഎസ്‌സി നഴ്‌സിങ് കോഴ്‌സിന് പ്രതിവര്‍ഷം 25,000 രൂപ ഫീസും 4500 രൂപ ഹോസ്റ്റല്‍ ഫീസുമാണ് ആവശ്യപ്പെടുന്നത്. ഈ സ്ഥാപനം വഴി വിദ്യാര്‍ഥികള്‍ക്കു പ്രവേശനം നല്‍കി കര്‍ണാടകയിലെ അനുബന്ധ കോളജിന് കൈമാറുന്നതായാണു സൂചന. വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിന് ഹൈടെക് വെബ്‌സൈറ്റുകളും ഡിസൈന്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, അതില്‍ കാണുന്ന പ്രോസ്‌പെക്ടസ് ഉള്‍പ്പെടെ പല ലിങ്കുകളും പ്രവര്‍ത്തരഹിതമാ—ണെന്നു മാത്രം. ഇതേ സ്ഥാപനത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം പത്രത്തില്‍ പരസ്യം വന്നതനുസരിച്ച് അതില്‍ കാണിച്ച നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ നേരിട്ടു സര്‍ട്ടിഫിക്കറ്റുമായി വരികയാണെങ്കില്‍ സംസാരിക്കാം എന്നു പറഞ്ഞു മൊബൈല്‍ ഫോണ്‍ കട്ടു ചെയ്യുകയായിരുന്നു. തുടര്‍ന്നു ബന്ധപ്പെട്ടപ്പോഴും അവ്യക്തമായ മറുപടിയായിരുന്നു ലഭിച്ചത്. കുട്ടിയെയും സര്‍ട്ടിഫിക്കറ്റുമായി എത്തുക. ഇപ്പോള്‍ സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള അപേക്ഷകളാണ് ക്ഷണിച്ചിരിക്കുന്നത്. ഈ മാസം 10 വരെ അപേക്ഷിക്കാം. 14ന് റാങ്ക്‌ലിസ്റ്റ് വരും. കേരളത്തിനകത്തും പുറത്തും ചില സ്ഥാപനങ്ങളിലേ ക്ക് വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നുണ്ട്. അവയേതെന്ന് ഇപ്പോള്‍ പറയാന്‍ ആവില്ല. നേരിട്ട് വന്നാല്‍ സംസാരിക്കാം. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേരള നഴ്‌സിങ് കൗണ്‍സിലിന്റെ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന നുണയും ഇതിനിടെ അവര്‍ തട്ടിവിട്ടു. പിന്നീട് കേരള നഴ്‌സിങ് ആന്റ് മിഡ്‌വൈവ്‌സ് കൗണ്‍സില്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ പറയുന്നത് ഇത്തരം തട്ടിപ്പു സ്ഥാപനങ്ങള്‍ നിരവധി തലസ്ഥാനത്തു പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്. പക്ഷേ അവരെ നിയന്ത്രിക്കാനാവുന്നില്ല എന്ന നിസ്സഹായതയും അധികൃതര്‍ പങ്കുവയ്ക്കുന്നു. ഇത്തരം സ്ഥാപനങ്ങളെ സംബന്ധിച്ച് പല തവണ പോലിസില്‍ പരാതി നല്‍കുകയും വാര്‍ത്താ മാധ്യമങ്ങളിലൂടെ വിശദീകരിക്കുകയും ചെയ്തതായി ഡെപ്യൂട്ടി രജിസ്ട്രാര്‍ സൂസമ്മ വര്‍ഗീസ് വ്യക്തമാക്കി. ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ സംസ്ഥാന നഴ്‌സിങ് കൗണ്‍സിലിന് അധികാരമില്ലെന്നും അവര്‍ പറയുന്നു.
അതേസമയം സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും മൂക്കിനു താഴെ ഇത്തരം സ്ഥാപനങ്ങള്‍ തഴച്ചുവളരുമ്പോഴും അവയെ നിയന്ത്രിക്കാന്‍ കഴിയാത്തതുമൂലം പ്രതിവര്‍ഷം നൂറുകണക്കിനു വിദ്യാര്‍ഥികളുടെ ഭാവിയും രക്ഷകര്‍ത്താക്കളുടെ പ്രതീക്ഷയുമാണ് തുലാസിലാവുന്നത്. തിരുവനന്തപുരത്ത് മുമ്പ് ഇത്തരം സ്ഥാപനങ്ങ ള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും അധികൃതരുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് പൂട്ടുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss