|    Mar 25 Sat, 2017 9:36 am
FLASH NEWS

ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Published : 28th July 2016 | Posted By: SMR

പാലക്കാട്: ബോഡോ തീവ്രവാദി എന്ന് സംശയിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെ സ്‌പെഷ്യല്‍ ബ്രാഞ്ച് ചോദ്യം ചെയ്തു വരുന്നു. അസം സോണാംപൂര്‍ സ്വദേശി കമലേശ്വര്‍ ബസുമിത്രി (45)യെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.
പോലിസുകാരെ ആക്രമിച്ചതുള്‍പ്പെടെ 20 കേസുകളിലെ പ്രതിയാണ് കോമേശ്വര്‍. രണ്ടുമാസം മുമ്പ് കഞ്ചിക്കോട്ടെ ഇരുമ്പു നിര്‍മാണശാലയില്‍ ജോലിക്കെത്തിയ കോമേശ്വറിനെക്കുറിച്ച് അസം തീവ്രവാദവിരുദ്ധസേന നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വിവരങ്ങള്‍ അസമിലേക്ക് ഇ മെയില്‍  അയച്ചിട്ടുണ്ടെന്നും പോലിസ് അറിയിച്ചു. വാളയാര്‍ അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ബോഡോ കലാപകാരിയെന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമെ സ്ഥിരീകരിക്കാനാവൂ എന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ് പി എം എല്‍ സുനില്‍ അറിയിച്ചു.

(Visited 25 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക